സിറിയൻ പ്രസിഡന്റിന്റെ ഭാര്യക്ക് രക്താർബുദം സ്ഥിരീകരിച്ചു
text_fieldsഡമസ്കസ്: സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അൽ അസദിന്റെ ഭാര്യ അസ്മക്ക് രക്താർബുദം സ്ഥിരീകരിച്ചു. പ്രസിഡന്റിന്റെ ഓഫിസ് ആണ് രോഗവിവരം പുറത്തുവിട്ടത്. 48 കാരിയായ അസ്മക്ക് മൈലോയ്ഡ് ലുക്കീമിയ ആണ് സ്ഥിരീകരിച്ചത്. നേരത്തേ സ്തനാർബുദം അതിജീവിച്ചിരുന്നു അവർ. ലക്ഷണങ്ങളെ തുടർന്ന് നടത്തിയ നിരവധി പരിശോധനകൾക്ക് ശേഷമാണ് പ്രസിഡന്റിന്റെ ഭാര്യക്ക് രോഗം സ്ഥിരീകരിച്ചതെന്നും ഓഫിസ് അധികൃതർ പറഞ്ഞു. മജ്ജയിലും രക്തത്തിലും ഉണ്ടാകുന്ന ഗുരുതരമായ അർബുദമാണ് മൈലോയ്ഡ് ലുക്കീമിയ.
2018ലാണ് അസ്മക്ക് സ്തനാർബുദം സ്ഥിരീകരിച്ചത്. ഒരു വർഷത്തെ ചികിത്സക്കു ശേഷം രോഗം പൂർണമായി ഭേദമായതായി അവർ 2019ൽ വെളിപ്പെടുത്തിയിരുന്നു.
യു.കെയിൽ വളർന്ന അസ്മയുടെ കുടുംബം മധ്യസിറിയയിൽ നിന്നുള്ളവരാണ്. സിറിയൻ ആഭ്യന്തരയുദ്ധ കാലത്ത് പാശാത്യ രാജ്യങ്ങൾ ബശ്ശാറുൽ അസദിന്റെ ഭാര്യയെന്ന നിലയിൽ അസ്മക്ക് ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇൻവെസ്റ്റ്മെന്റ് ബാങ്കറായിരുന്ന അസ്മ ജോലി രാജിവെച്ചാണ് 2000ൽ അസദിനെ വിവാഹം കഴിച്ചത്. പൊതുരംഗത്ത് സജീവമായിരുന്നുവെങ്കിലും പ്രസിഡന്റിന്റെ ക്രൂരത മറക്കാനുള്ള ഉപാധിയായാണ് അവർ അതിനെ കാണുന്നതെന്ന് വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.