സിറിയ മിസൈൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ
text_fieldsജറുസലം: വ്യാഴാഴ്ച പുലർച്ചെ തങ്ങളെ ലക്ഷ്യമാക്കി സിറിയയിൽനിന്ന് മിസൈൽ വിക്ഷേപിച്ചെന്ന് ഇസ്രയേൽ. നാശനഷ്ടം ഉണ്ടാക്കിയില്ലെന്നും വ്യോമ പ്രതിരോധ സംവിധാനം വിന്യസിച്ചിരുന്നുവെന്നും രാജ്യം അറിയിച്ചു. എന്നാൽ അതീവ രഹസ്യ ആണവ കേന്ദ്രത്തിനു സമീപം സൈറൺ മുഴങ്ങിയെന്നു ഇസ്രയേൽ സൈന്യം അറിയിച്ചു.
തിരിച്ചടിയായി സിറിയയുടെ മിസൈൽ ലോഞ്ചറും വ്യോമ പ്രതിരോധ സംവിധാനവും തകർത്തതായും ഇസ്രയേൽ അറിയിച്ചു.
സംഭവത്തിൽ ഇറാന്റെ പങ്കുണ്ടെന്നാണ് ഇസ്രയേലിന്റെ വാദം. തങ്ങളുടെ ആണവ കേന്ദ്രങ്ങളിലും സൈനിക നേതൃത്വത്തിനും നേർക്ക് ഇസ്രയേൽ നിരന്തരം നടത്തുന്ന ആക്രമണത്തിന് ഇറാൻ തിരിച്ചടി നൽകിയതാകാമെന്നും അന്താരാഷ്ട്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇസ്രയേലിെൻറ ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്ന ദിമോണ നഗരത്തിനു കിലോമീറ്ററുകൾ മാത്രം അകലെയുള്ള അബു ക്രിനാത്ത് ഗ്രാമത്തിൽ സ്ഥാപിച്ച സൈറണുകളാണ് ശബ്ദിച്ചത്.
അതേസമയം, ദമാസ്കസിനു സമീപം ഇസ്രയേൽ വ്യോമാക്രമണത്തിൽ നാലു സൈനികർക്കു പരുക്കേറ്റതായി സിറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി സന റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.