യുദ്ധകലുഷിത അന്തരീക്ഷത്തിൽ സിറിയയിൽ വോട്ടെടുപ്പ്
text_fieldsദമാസ്കസ്: യുദ്ധകലുഷിതമായ അന്തരീക്ഷത്തിൽ സിറിയയിൽ ബുധനാഴ്ച പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നു. ബശർ അൽ അസ്സദ് അധികാരക്കസേര ഉറപ്പിക്കുന്നതിനായാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നാണ് പ്രതിപക്ഷത്തിെൻറ ആരോപണം. സർക്കാർ അംഗീകരിച്ച രണ്ട് പ്രതിപക്ഷ സ്ഥാനാർഥികൾക്കെതിരെയാണ് അസ്സദ് മത്സരിച്ചത്. മുൻ പാർലമെൻറ്കാര്യ മന്ത്രി അബ്ദുല്ല സല്ലൂം അബ്ദുല്ല, പ്രതിപക്ഷ പാർട്ടിയായ നാഷനൽ ഡെമോക്രാറ്റിക് ഫ്രണ്ടിെൻറ തലവൻ മഹമൂദ് അഹ്മദ് മാരെ എന്നിവരാണ് എതിരാളികൾ. മറ്റ് 48 സ്ഥാനാർഥികൾ അപേക്ഷ സമർപ്പിച്ചെങ്കിലും നിരസിച്ചു. ജനങ്ങൾ വോട്ടുചെയ്യാൻ നിർബന്ധിക്കപ്പെട്ടതായി വിദ്യാർഥിനിയായ ലൈല 'അൽജസീറ'യോട് പറഞ്ഞു.
സിറിയൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിനെ എതിർത്ത് രാജ്യത്ത് ആയിരങ്ങൾ തെരുവിലിറങ്ങിയിരുന്നു. അൽബാബ്, അസാസ്, ഇദ്ലിബ് എന്നീ വടക്കൻ സിറിയൻ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രതിഷേധം അരങ്ങേറിയത്. യുദ്ധകലുഷിതമായ രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഹസനമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.