ബശ്ശാർ അൽഅസദിെൻറ കൂട്ടക്കുരുതികളെ ന്യായീകരിച്ച സിറിയൻ വിദേശകാര്യ മന്ത്രി വലീദ് അൽ മുഅല്ലിം അന്തരിച്ചു
text_fieldsഡമസ്കസ്: സിറിയയുടെ വിദേശകാര്യ മന്ത്രിയും മുതിർന്ന നയതന്ത്രജ്ഞനുമായ വലീദ് അൽ മുഅല്ലിം നിര്യാതനായി. 79 വയസ്സായിരുന്നു. ഏറെ നാളായി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന ഇദ്ദേഹം ബശ്ശാർ അൽഅസദ് ഭരണകൂടം നടത്തിയ കൂട്ടക്കുരുതികളെ അന്താരാഷ്ട്ര തലത്തിൽ ന്യായീകരിച്ചിരുന്നു.
വിദേശകാര്യ വകുപ്പിലെ സഹമന്ത്രി ഫൈസൽ മിഖ്ദാദ് ആകും അടുത്ത മന്ത്രിയെന്ന് റിപ്പോർട്ടുണ്ട്. 2006ൽ വിദേശകാര്യ മന്ത്രിയായി നിയമിതനായ അൽമുഅല്ലിം ഉപപ്രധാനമന്ത്രി പദവിയും വഹിച്ചിട്ടുണ്ട്. വാഷിങ്ടണിൽ ഒമ്പതു വർഷം അംബാസഡറായിരുന്നു.
വിമതർ പിടിച്ചടക്കിയ സിറിയയുടെ പ്രദേശങ്ങൾ ഇറാെൻറയും റഷ്യയുടെയും പിന്തുണയോടെ മോചിപ്പിക്കുന്നതിൽ ഇദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. സിറിയൻ സംഘർഷം മൂർഛിപ്പിക്കാനാണ് അമേരിക്കയും പടിഞ്ഞാറൻ രാഷ്ട്രങ്ങളും ശ്രമിക്കുന്നതെന്ന് അൽമുഅല്ലിം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.