വെടിയേറ്റ ട്രംപിന്‍റെ ചിത്രമുള്ള ടീഷർട്ടിന്‍റെ വിൽപന തടഞ്ഞ് ചൈന
text_fieldsബീജിങ് / വാഷിങ്ടൺ: വെടിയേറ്റ് നിമിഷങ്ങൾക്കുശേഷം തന്നെ വായുവിലേക്ക് മുഷ്ടി ചുരുട്ടി നിൽക്കുന്ന യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. ഈ ചിത്രം പ്രിന്‍റ് ചെയ്ത ടീ ഷർട്ടുകൾ ലോകത്തെ വിവിധ മാർക്കറ്റുകളിൽ ഹിറ്റാണ്. എന്നാൽ, ഈ ചിത്രമുള്ള ടീഷർട്ടുകളുടെ വിൽപന ചൈന തടഞ്ഞതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
രാജ്യത്തെ ഇ-കൊമേഴ്സ് സൈറ്റുകളിൽ ആരംഭിച്ച വിൽപനയാണ് ചൈന തടഞ്ഞിരിക്കുന്നത്. വെടിവെപ്പുണ്ടായി മണിക്കൂറുകൾക്കകം തന്നെ ഈ ചിത്രം പതിച്ച ടീഷർട്ടുകൾ താവോബാവോ, ജെഡി ഡോട്ട് കോം തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്സ് സൈറ്റുകളിൽ ലഭ്യമായിരുന്നു. 39 യുവാൻ (500 രൂപയോളം) ആയിരുന്നു വിലയിട്ടത്. എന്നാൽ, എന്തുകൊണ്ടാണ് ഇത് അധികൃതർ നീക്കം ചെയ്യിപ്പിച്ചത് എന്നത് വ്യക്തമല്ല.
അതേസമയം, ഇതേ ചിത്രത്തോടെയുള്ള ടീഷർട്ടിന്‍റെ അമേരിക്കയിലെ വിൽപന തകൃതിയായി നടക്കുകയാണ്. അമേരിക്കയിൽനിന്നടക്കം ടീഷർട്ടിനായി ആയിരക്കണക്കിന് ഓർഡറുകളാണ് ചൈനയിലെ റീട്ടെയിലർമാർക്ക് ലഭിച്ചത്. പോസിറ്റീവായും നെഗറ്റീവായുള്ളമുള്ള കാരണങ്ങളാൽ വർഷങ്ങളായി ചൈനയിലെ സൈബറിടങ്ങളിൽ ശ്രദ്ധാകേന്ദ്രമാണ് ട്രംപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.