ഇനിയും കീഴടങ്ങാത്ത പഞ്ച്ശീർ ലക്ഷ്യമാക്കി താലിബാൻ
text_fieldsകാബൂൾ: അഫ്ഗാനിൽ ഇതുവരെ കൈപ്പിടിയിലൊതുങ്ങാത്ത പ്രവിശ്യയായ പഞ്ച്ശീർ ലക്ഷ്യമാക്കി താലിബാൻ നീങ്ങുന്നതായി വാർത്ത ഏജൻസി റിപോർട്ട്. താലിബാൻ എല്ലാ ഭാഗത്തു നിന്നും പഞ്ച്ശീറിനെ വളഞ്ഞുകഴിഞ്ഞുവെന്നാണ് റോയിേട്ടഴ്സ് റിപോർട്ട് ചെയ്യുന്നത്.
താലിബാൻ ആക്രമിക്കാൻ മുതിർന്നാൽ കനത്ത തിരിച്ചടിക്ക് തയ്യാറാകണമെന്ന് പഞ്ചശീറിന്‍റെ സിംഹം എന്നറിയപ്പെടുന്ന നേതാവായ അഹമ്മദ് മസ്ഹൂദും ആഹ്വാനം ചെയ്തിരിക്കുകയാണ്. താലിബാനുമായി രമ്യമായ ചർച്ചക്കും മസ്ഹൂദ് ശ്രമിക്കുന്നതായി റിപോർട്ടുണ്ട്.
സോവിയറ്റ്-അഫ്ഗാൻ യുദ്ധം മുതൽ പ്രതിരോധത്തിന്‍റെ നാടായി തുടരുകയായിരുന്നു പാഞ്ച്ശീർ. മറ്റ് പ്രവിശ്യകളെല്ലാം താലിബാൻ കീഴടക്കിയെങ്കിലും പഞ്ച്ശീറിലേക്ക് പ്രവേശിക്കാൻ അവർക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. ഭൂമിശാസ്ത്രപരമായും പഞ്ചശീർ വേറിട്ടു നിൽക്കുന്നതു കൊണ്ടു തന്നെ ഗറില്ല യുദ്ധമുറയാണ് താലിബാൻ വിരുദ്ധ സേന പ്രയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.