സർക്കാർ ഉദ്യോഗസ്ഥർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ. സർക്കാർ ജീവനക്കാർ നാളെ മുതൽ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് താലിബാൻ നിർദേശിച്ചു. സർക്കാർ ജീവനക്കാർക്കെതിരെ പ്രതികാരനടപടികൾ ഉണ്ടാവില്ലെന്നും താലിബാൻ വ്യക്തമാക്കി.
സർക്കാർ ജീവനക്കാർക്കായി പൊതു മാപ്പ് പ്രഖ്യാപിക്കുകയാണ്. നാളെ മുതൽ അവർക്ക് സാധാരണ പോലെ പൂർണ്ണ ആത്മവിശ്വാസത്തോടെ ജോലിയിൽ പ്രവേശിക്കാമെന്നും താലിബാൻ അറിയിച്ചു. നേരത്തെ നയതന്ത്ര പ്രതിനിധികൾ, എംബസികൾ, കോൺസുലേറ്റ്, മനുഷ്യാവകാശ പ്രവർത്തകർ എന്നിവർക്കെല്ലാം സുരക്ഷ ഉറപ്പാക്കുമെന്ന പ്രസ്താവനയുമായി താലിബാൻ രംഗത്തെത്തിയിരുന്നു.
അന്താരാഷ്ട്ര, ദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് സുരക്ഷ ഉറപ്പാക്കും. അവർക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല. നയതന്ത്ര പ്രതിനിധികൾക്കായി സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് താലിബാന്‍റെ ലക്ഷ്യമെന്ന് വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയായിരുന്നു താലിബാൻ വക്താവിന്റെ പ്രതികരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.