വിമാനത്താവളത്തിലെ സംഘർഷത്തിന് കാരണം യു.എസിെൻറ തിരക്കിട്ട ഒഴിപ്പിക്കൽ നടപടിയാണെന്ന് താലിബാൻ നേതാവ്
text_fieldsകാബൂൾ: കാബൂൾ വിമാനത്താവളത്തിലെ സംഘർഷത്തിന് കാരണം യു.എസിെൻറ തിരക്കിട്ട ഒഴിപ്പിക്കൽ നടപടിയാണെന്ന് താലിബാൻ നേതാവ് അബ്ദുൽ ഖഹാർ ബൽഖി. അഫ്ഗാനിസ്താൻ കീഴടക്കിയ ശേഷം ഇതാദ്യമായി അൽ ജസീറ ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താലിബാൻ നേതാവ് അമേരിക്കക്കെതിരെ രൂക്ഷവിമർശനം നടത്തിയത്.
'ആയിരത്തിലധികം പേരെ തിരക്കിട്ട് ഒഴിപ്പിക്കാൻ യു.എസ് സേന നടത്തിയ ശ്രമങ്ങളാണ് സംഘർഷത്തിനും നിരവധി പേരുടെ മരണത്തിനും ഇടയാക്കിയത്. പുറത്തെ ചെക്ക്പോസ്റ്റുകൾ തങ്ങളുടെ നിയന്ത്രണത്തിലാണെങ്കിലും അകത്തുള്ളത് ഇപ്പോഴും യു.എസ് സേനയുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ സുരക്ഷയുമായി ബന്ധപ്പെട്ട് അവരുമായി തങ്ങൾ നിരന്തരം ബന്ധപ്പെടുന്നുണ്ട്'- ബൽഖി പറഞ്ഞു.
അഫ്ഗാനിസ്താനിൽ പുതിയ സർക്കാറിന് രൂപം നൽകാനുള്ള ചർച്ചകൾ നടന്നുവരുകയാണ്. എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളുന്ന സംവിധാനമായിരിക്കും അത്. തൽപരകക്ഷികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനാണ് താലിബാെൻറ തീരുമാനം.
ജനങ്ങളുടെയും രാജ്യത്തിെൻറയും പൊതുതാൽപര്യം മുൻനിർത്തി ആഭ്യന്തരവും അന്തർദേശീയവുമായ സഹകരണം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താലിബാെൻറ ജന്മസ്ഥലമായി അറിയപ്പെടുന്ന കാബൂളിനെ കൈവിട്ട് രാജ്യതലസ്ഥാനം കാന്തഹാറിലേക്ക് മാറ്റുമോ എന്ന ചോദ്യത്തിന്, സംഭവവികാസങ്ങൾ വളരെ വേഗത്തിലായിരുന്നുവെന്നും എല്ലാ ആളുകളും ആശ്ചര്യപ്പെട്ടിരിക്കുകയാണെന്നുമായിരുന്നു മറുപടി.
അഫ്ഗാൻ ജനത താലിബാനെ വിശ്വാസത്തിലെടുക്കാത്തത് ദൗർഭാഗ്യകരമാണ്. ഞങ്ങൾ രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും ആളുകൾ തിരക്കിട്ട് വിമാനത്താവളത്തിലേക്ക് രക്ഷപ്പെടാനായി പോകുന്നത് അത്ഭുതപ്പെടുത്തുന്നു. അഫ്ഗാൻ ജനത താലിബാനെ ഭീകര സംഘടനയായി കാണുന്നുവെന്ന് വിശ്വസിക്കുന്നില്ല. നേരത്തേ ആസൂത്രണം ചെയ്തല്ല കാബൂളിൽ പ്രവേശിച്ചത്. യഥാർഥത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയ പരിഹാരമാണ് തങ്ങൾ ആവശ്യപ്പെട്ടത്.
പക്ഷേ, സംഭവിച്ചത് മറിച്ചാണ്. യു.എസ് അധിനിവേശ സേന അവരുടെ ഇടങ്ങൾ വിട്ട് തിടുക്കത്തിൽ പിന്മാറുകയായിരുന്നു. തുടർന്ന് കാബൂളിെൻറ നിയന്ത്രണം ഏറ്റെടുക്കാൻ നിർബന്ധിതരാവുകയായിരുന്നു.
ഇസ്ലാമിക നിയമം എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതിൽ സ്ത്രീകളുടേയോ പുരുഷന്മാരുടെയോ കുട്ടികളുടേേയാ അവകാശങ്ങൾ ഹനിക്കുന്ന ഒന്നുമില്ല. എന്നാൽ, ഓരോ വിഭാഗത്തിെൻറയും അവകാശങ്ങൾ എന്തൊക്കെയെന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.