അഫ്ഗാനിൽ സംഗീത ഉപകരണം തീയിലിട്ട് താലിബാൻ
text_fields
കാബൂൾ: അഫ്ഗാനിസ്താനിലെ പക്ത്യ പ്രവിശ്യയിൽ സംഗീതജ്ഞന്റെ സംഗീത ഉപകരണം അഗ്നിക്കിരയാക്കി താലിബാൻ. ഇതു കണ്ട് ഉച്ചത്തിൽ കരയുന്ന സംഗീതജ്ഞന്റെ ചിത്രവുമടങ്ങിയ വിഡിയോ അഫ്ഗാനിലെ മാധ്യമപ്രവർത്തകൻ അബ്ദുല്ലാഖ് ഉമരിയാണ് പകർത്തിയത്. നേരത്തേ വാഹനങ്ങളിൽ പാട്ടുവെക്കുന്നത് നിരോധിച്ചിരുന്നു.
വിവാഹപരിപാടികളിൽ സംഗീതം നിരോധിച്ച താലിബാൻ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ഹാളുകൾ വേണമെന്നും നിഷ്കർഷിച്ചു. രാജ്യത്തെ ടെലിവിഷൻ ചാനലുകളിൽ സ്ത്രീകളുടെ നാടകവും പരമ്പരകളും നിർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്റ്റിൽ ഭരണം പിടിച്ചെടുത്തതുമുതൽ രാജ്യത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് താലിബാൻ. സ്ത്രീകളെ പൊതുയിടങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നതോടൊപ്പം അവർക്ക് തൊഴിലെടുക്കാനും വിദ്യാഭ്യാസം നേടാനുമുള്ള അവകാശവും നിഷേധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.