അഫ്ഗാനിൽ താലിബാൻ സർക്കാർ സത്യപ്രതിജ്ഞ ഒഴിവാക്കി
text_fieldsകാബൂൾ:അഫ്ഗാനിൽ താലിബാൻ സർക്കാർ സത്യപ്രതിജ്ഞ ഒഴിവാക്കിയതായി റിപ്പോർട്ട്. പണം പാഴാകുന്നത് തടയാനാണ് ചടങ്ങുകൾ ഒഴിവാക്കിയതെന്നാണ് റഷ്യൻ വാർത്ത ഏജൻസിയുടെ റിപ്പോർട്ട്്.
വേൾഡ് ട്രേഡ് സെൻറർ തകർന്ന ഭീകരാക്രമണത്തിെൻറ 20 ാംവാർഷികമായ ഇന്നലെ താലിബാൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു. റഷ്യ,ചൈന,ഖത്തർ,തുർക്കി,പാകിസ്താൻ,ഇറാൻ എന്നീ രാജ്യങ്ങളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. സെപ്റ്റംബർ 11ന് സത്യപ്രതിജ്ഞ നടത്തിയാൽ പെങ്കടുക്കില്ലെന്ന് റഷ്യ അറിയിച്ചിരുന്നു.
അഫ്ഗാൻ മുൻ വൈസ്പ്രസിഡൻറ് അംറുല്ല സാലിഹിെൻറ മൂത്ത സഹോദരൻ റൂഹുല്ല അസീസിയെയും ഡ്രൈവറെയും പഞ്ചശീറിൽ വെച്ച് താലിബാൻ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. സാലിഹിെൻറ സഹോദരി പുത്രൻ ഇബാദുല്ല സാലിഹ് ആണ് ഇക്കാര്യം അറിയിച്ചത്.അദ്ദേഹത്തിെൻറ മൃതദേഹം ഖബറടക്കാൻ പോലും താലിബാൻ സമ്മതിച്ചില്ലെന്നും പുഴുവരിക്കട്ടെ എന്നു പറഞ്ഞതായും ഇബാദുല്ല റോയിട്ടേഴ്സ് വാർത്ത ഏജൻസിക്കു നൽകിയ സന്ദേശത്തിൽ പറഞ്ഞു.
പഞ്ചശീർ താലിബാൻ പിടിച്ചെടുത്തതിനു പിന്നാെലയാണ് ഇദ്ദേഹം വധിക്കപ്പെട്ടത്.വ്യാഴാഴ്ച പഞ്ചശീറിലൂടെ കാറിൽ യാത്ര ചെയ്യുകയായിരുന്ന റൂഹുല്ല അസീസിയെ ചെക്പോയൻറിൽ വെച്ച് താലിബാൻ തടഞ്ഞു നിർത്തുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തിനും ഡ്രൈവർക്കും നേരെ താലിബാൻ സേനാംഗം വെടിയുതിർക്കുകയും ചെയ്തു.
പഞ്ചശീറിൽ നിന്ന് കാബൂളിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതിരോധ സേനയുടെ കമാൻഡറായ ഇദ്ദേഹം വധിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. റൂഹുല്ല കൊല്ലപ്പെട്ടത് താലിബാനും സ്ഥിരീകരിച്ചു. എവിടെ വെച്ചാണ് വധിച്ചതെന്നത് താലിബാൻ പുറത്തുവിട്ടിട്ടില്ല.
ദിവസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് താലിബാൻ പഞ്ചശീർ കീഴടക്കിയത്.പഞ്ചശീറിൽ നിന്ന് പിടികൂടിയ പ്രതിരോധ സേനാംഗങ്ങളെ താലിബാൻ വധിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.അതിനിടെ, സാലിഹും പ്രതിരോധ സഖ്യത്തിെൻറ തലവൻ അഹ്മദ് മസൂദും എവിടെയാണെന്നത് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.