കാന്തഹാറും പിടിച്ചെടുത്തുവെന്ന് താലിബാൻ
text_fieldsകാബൂൾ: അഫ്ഗാനിസ്താെൻറ മൂന്നിൽ രണ്ടു ഭാഗവും പിടിച്ചടക്കി മുന്നേറ്റം തുടരുന്ന താലിബാൻ നിർണായകമായ ഹെറാത്തും കാന്തഹാറും അടക്കം പതിനേഴോളം പ്രവിശ്യ തലസ്ഥാനനഗരങ്ങൾ നിയന്ത്രണത്തിലാക്കി. രാജ്യത്തെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ നഗരങ്ങളാണ് ഹെറാത്തും കാന്തഹാറും. പ്രവിശ്യ തലസ്ഥാനങ്ങളായ തെരാൻകോട്ട്, ഫിറോസ് കോഹ്, ക്വാലയെ നൗ, ലശ്കർ ഗാഹ് എന്നിവിടങ്ങളാണ് ഏറ്റവും ഒടുവിലായി പിടിച്ചത്. ഇതോടെ രാജ്യത്തിെൻറ തെക്കൻ മേഖലയിൽ താലിബാെൻറ ആധിപത്യം പൂർണമായി. വെള്ളിയാഴ്ചത്തെ മുന്നേറ്റത്തിലൂെട രാജ്യതലസ്ഥാനമായ കാബൂളിനെ നാലു വശത്തുനിന്നും വളഞ്ഞുവെച്ച അവസ്ഥയാണിപ്പോൾ.
രാജ്യത്തെ 34 പ്രവിശ്യകളിൽ ഭൂരിഭാഗവും കൈവശപ്പെടുത്തിയെങ്കിലും കാബൂളിന് ഇതുവരെ ഭീഷണിയില്ല. ഇതേ ശക്തിയിൽ മുന്നേറുകയാണെങ്കിൽ ഏതാനും മാസങ്ങൾക്കകം രാജ്യത്തിെൻറ നിയന്ത്രണം താലിബാൻ കൈവശപ്പെടുത്തുമെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിെൻറ വിലയിരുത്തൽ. ലശ്കർ ഗാഹിൽ പ്രവേശിച്ച താലിബാൻ, സർക്കാർ കെട്ടിടങ്ങളിൽ തങ്ങളുടെ വെള്ളപ്പതാക നാട്ടിയതായി ഹെൽമന്ദ് പ്രവിശ്യ ഗവർണർ അതാഉല്ല അഫ്ഗാൻ പറഞ്ഞു. രാജ്യത്തിെൻറ പടിഞ്ഞാറൻ മേഖലയിലെ ഗോർ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ് കോഹ് പൂർണമായും വീണതായി പ്രവിശ്യ തലവൻ അറിയിച്ചു.
സുരക്ഷ സാഹചര്യം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ കാബൂൾ എംബസിയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യത്തിൽ 3000 സേനാംഗങ്ങളെ അയക്കാനുള്ള ആലോചനയിലാണ് യു.എസ്. ഇതുപോലെ സ്വന്തം സൈന്യത്തെ അയച്ച് തങ്ങളുടെ പൗരൻമാരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബ്രിട്ടനും കാനഡയും.
ഏറ്റുമുട്ടലുകൾ രൂക്ഷമായ സാഹചര്യത്തിൽ ആയിരക്കണക്കിനു പൗരന്മാരാണ് സുരക്ഷിത മേഖലകൾ തേടി പലായനം ചെയ്യുന്നത്. അഫ്ഗാൻ വിഷയത്തിൽ ചേർന്ന ഖത്തർ ചർച്ച എങ്ങുമെത്തിയില്ലെങ്കിലും നയതന്ത്രപ്രതിനിധികൾ ചർച്ചകൾ തുടരുകയാണ്. ബലപ്രയോഗത്തിലൂടെ ഏതു സർക്കാർ നിലവിൽ വന്നാലും അംഗീകരിക്കില്ലെന്ന് യു.എസ്,യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഈ മുന്നറിയിപ്പുകൾ വകവെക്കാതെയാണ് കാബൂൾ ലക്ഷ്യമാക്കിയുള്ള താലിബാെൻറ മുന്നേറ്റം. കാബൂളിന് 80 കി.മീ അകലെയുള്ള, ലോഗർ പ്രവിശ്യയുടെ തലസ്ഥാനത്തിെൻറ നിയന്ത്രണത്തിനായി സംഘം കടുത്ത ആക്രമണമാണ് നടത്തുന്നത്. ഇവിടെ ഒരു പൊലീസ് സ്റ്റേഷനും ജയിലും പിടിച്ചതായി താലിബാൻ അവകാശപ്പെടുന്നു.
2001 സെപ്റ്റംബർ 11ലെ ആക്രമണത്തിനു മറുപടിയായി താലിബാൻ ഭരണകൂടത്തെ വീഴ്ത്തിയശേഷം രണ്ടു പതിറ്റാണ്ടിലേറെയായി രാജ്യത്തെ സാന്നിധ്യമായിരുന്ന അമേരിക്കൻ സേനയുടെ പിൻവാങ്ങലോടെ അഫ്ഗാൻ സർക്കാർ തീർത്തും ദുർബലമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.