വീടുകളിൽ തിരച്ചിലിന് താലിബാൻ; .യു.എസ് സൈന്യത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ചവർക്ക് പ്രതികാരമുണ്ടാകുമെന്ന് റിപ്പോർട്ട്
text_fieldsകാബൂൾ: യു.എസ്, നാറ്റോ സൈന്യത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ചവരെയും മുൻ അഫ്ഗാൻ സർക്കാറിലെ ആളുകളെയും തേടി താലിബാൻ വീടുകളിൽ തിരച്ചിൽ നടത്തുന്നതായി യു.എന്നിനുവേണ്ടി തയാറാക്കിയ റിപ്പോർട്ട്. നാടുവിടാനായി കാബൂൾ വിമാനത്താവളത്തിലേക്ക് പോകുന്നവരെ താലിബാൻ കർശന പരിശോധനക്ക് വിധേയമാക്കുകയും തങ്ങെള എതിർക്കുന്നവരെയും കുടുംബത്തെയും വിചാരണ ചെയ്ത് ശിക്ഷിക്കുകയുമാണ് താലിബാെൻറ ലക്ഷ്യമെന്നും റിപ്പോർട്ട് തയാറാക്കിയ സംഘത്തിെൻറ തലവൻ ക്രിസ്റ്റ്യൻ നെൽമൻ മാധ്യമങ്ങേളാട് പറഞ്ഞു.
താലിബാെൻറ കരിമ്പട്ടികയിൽപെട്ടവരുടെ ജീവൻ അപകടത്തിലാണെന്നാണ് യു.എൻ മുന്നറിയിപ്പ്. ഇവരെ കൂട്ടമായി വധശിക്ഷക്ക് വിധേയമാക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അഫ്ഗാനിലെ വിദൂരസ്ഥലങ്ങളിലുള്ള പൗരന്മാരെ നാട്ടിലെത്തിക്കാൻ രണ്ടു ഹെലികോപ്ടറുകൾ അയക്കാൻ ജർമനി തീരുമാനിച്ചു. അഫ്ഗാനിൽ കുടുങ്ങിയ വിദേശികളെയും തങ്ങളുടെ പൗരന്മാരെയും ഒഴിപ്പിക്കാൻ പാകിസ്താൻ പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തി. വെള്ളിയാഴ്ച 350 പേരെ ഒഴിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.