തടവിലാക്കിയ യു.എസ് പൗരനെ താലിബാൻ വിട്ടയക്കണം -ബൈഡൻ
text_fieldsവാഷിങ്ടൺ: താലിബാൻ തടവിലാക്കിയ യു.എസ് പൗരനെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും ഇദ്ദേഹത്തെകുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്നും യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. മാർക് ഫ്രീറിച്ച് (59) എന്ന സിവിൽ എൻജിനീയറെയാണ് താലിബാൻ തടവിലാക്കിയത്. അഫ്ഗാൻ ഭരണം പിടിച്ചെടുക്കാൻ ശ്രമം നടത്തുന്നതിടെയാണ് താലിബാൻ ഫ്രീറിച്ചിനെ തട്ടിക്കൊണ്ടുപോയത്.
യു.എസ് പൗരന്മാരെ അകാരണമായാണ് തടവിലാക്കിയത്. നിരപരാധികളെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങളെ തടവിലാക്കി താലിബാൻ നടത്തുന്ന ഭരണം ക്രൂരതയുടെയും ഭീരുത്വത്തിന്റെയും അടയാളമാണെന്ന് ബൈഡൻ പറഞ്ഞു. യു.എസ് നാവികസേനയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഫ്രീറിച്ച് ഇല്ലിനോയ്സിെല ലൊംബാർഡ് സ്വദേശിയാണ്. യു.എസ് സേന അഫ്ഗാനിലുള്ളപ്പോഴാണ് ദൗത്യപൂർത്തീകരണത്തിന്റെ ഭാഗമായി ഇദ്ദേഹത്തെ അയച്ചത്. 2020 ജനുവരിയിൽ തടവിലാക്കുകയായിരുന്നു. ഹഖാനി ശൃംഖലയുടെ കേന്ദ്രത്തിലാണ് ഫ്രീറിച്ചിനെ തടവിലാക്കിയിരിക്കുന്നതെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഫ്രീറിച്ചിന്റെ സഹോദരി കാർലീൻ കാക്കോര ബൈഡനെ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.