Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Taliban Drags 21-Year-Old Woman Out of Car, Shoots Her Dead For Not Wearing Veil
cancel
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിൽ ശിരോവസ്​ത്രം...

അഫ്​ഗാനിൽ ശിരോവസ്​ത്രം ധരിച്ചില്ലെന്നാരോപിച്ച്​ താലിബാൻകാർ 21കാരിയെ കാറിൽനിന്ന്​ വലിച്ചിഴച്ച്​ തലക്ക്​ വെടിവെച്ച്​ കൊന്നു

text_fields
bookmark_border

കാബൂൾ: അഫ്​ഗാനിസ്​താനിൽ ശിരോവസ്​ത്രം ധരിച്ചി​ല്ലെന്ന്​ ആരോപിച്ച്​ 21കാരിയെ താലിബാൻകാർ വെടിവെച്ച്​​ കൊന്നു. അഫ്​ഗാനിസ്​താൻ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തതാണ്​ ഇക്കാര്യം.

മേഖലയിൽ താലിബാൻ ആക്രമണം ശക്തമാക്കുന്നതിനിടെയാണ്​ സംഭവം. ബൽഖ്​ ജില്ല കേന്ദ്രത്തിലേക്ക്​ പോകുന്നതിനിടെ 21കാരിയായ നസാനീനിനെ കാറിൽനിന്ന്​ വലിച്ചിഴക്കുകയായിരുന്നു. ശേഷം തലക്ക്​ വെടിയുതിർത്തു. താലിബാൻ സജീവമായ മേഖലകൾ ധാരാളമുള്ള പ്രദേശമാണ്​ ബൽഖ്​.

താലിബാൻ നിയമപ്രകാരം സ്​ത്രീകൾ ബുർഖയും ശിരോവസ്​ത്രവും ഉപയോഗിച്ച്​ ശരീരം മുഴുവൻ മറക്കണമെന്നാണ്​ നിർദേശം. പെൺകുട്ടികൾക്ക്​ സ്​കൂളിൽ അയക്കാനോ പുരുഷ ബന്ധുവിനൊപ്പം പുറത്തുപോകാനോ അനുവാദം നൽകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talibanafganisthanmurder
News Summary - Taliban Drags 21-Year-Old Woman Out of Car, Shoots Her Dead For Not Wearing Veil
Next Story