"ഭക്ഷണം, ജോലി, സ്വാതന്ത്ര്യം"- അഫ്ഗാനിൽ പ്രതിഷേധ റാലിയുമായി സ്ത്രീകൾ തെരുവിൽ
text_fieldsകാബുൾ: "ഭക്ഷണം, ജോലി, സ്വാതന്ത്ര്യം" എന്ന മുദ്രാവാക്യവുമായി അഫ്ഗാനിസ്താനിൽ പ്രതിഷേധ റാലി നടത്തി 40 അംഗ സ്ത്രീ സംഘം. അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക മടങ്ങിയ ശേഷം താലിബാൻ അധികാരം പിടിച്ചെടുത്തിട്ട് ഒരു വർഷം തികയുന്നതിന് ദിവസങ്ങൾ മുമ്പായിരുന്നു പ്രതിഷേധം. ഈ കാലയളവിൽ സ്ത്രീകൾ നടത്തുന്ന ആദ്യ പ്രതിഷേധമാണിത്. കാബുളിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലായിരുന്നു പ്രതിഷേധം.
"നീതി, നീതി. ഈ അജ്ഞതയിൽ ഞങ്ങൾ മടുത്തു" എന്ന് പ്രതിഷേധക്കാർ ശബ്ദമുയർത്തി. താലിബാൻ സേനാംഗങ്ങൾ ഇവരെ കായികമായി എതിർത്തു. ലാത്തി കൊണ്ട് മർദിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും ആക്രമിച്ചു.
ഭരണത്തിലെത്തുമ്പോൾ സ്ത്രീകൾക്കെതിരെ മുൻകാല ഭരണത്തിൽ ഏർപ്പെടുത്തിയ വിലക്കുകൾ കുറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വിവേചനങ്ങൾ കൂട്ടുകയായിരുന്നു. സ്ത്രീകളെ വിദ്യാഭ്യാസത്തിൽ നിന്നും തൊഴിൽ തേടുന്നതിൽ നിന്നും താലിബാൻ വിലക്കി. വസ്ത്ര സ്വാതന്ത്ര്യത്തിലും യാത്ര സ്വാതന്ത്ര്യത്തിലും കർശനമായ വിലക്കുകൾ ഏർപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.