വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് അഫ്ഗാൻ സർക്കാറിന്‍റെ കത്ത്
text_fieldsന്യൂഡൽഹി: ഇന്ത്യ-അഫ്ഗാനിസ്താൻ വിമാനസർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് താലിബാൻ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന് കത്തയച്ചു. ഈ മാസം ഏഴിനാണ് കത്തയച്ചത്. ഇത് വ്യോമയാന മന്ത്രാലയത്തിെൻറ പരിഗണനയിലാണ്. തീരുമാനം എടുത്തിട്ടില്ല.
അഫ്ഗാനിൽനിന്ന് പോകുന്നതിനുമുമ്പ് അമേരിക്കൻ സേന താറുമാറാക്കിയ കാബൂൾ വിമാനത്താവളം ഖത്തറിൽ നിന്നുള്ള സഹായത്തോടെ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്നും വിമാന സർവിസ് പുനരാരംഭിക്കാൻ ആവശ്യമായ നിർദേശങ്ങൾ സെപ്റ്റംബർ ആറിന് നൽകിക്കഴിഞ്ഞുവെന്നും കത്തിൽ പറഞ്ഞു.
വ്യോമയാന ഡയറക്ടർ ജനറൽ അരുൺ കുമാറിനാണ് കത്ത്. വിമാന സർവിസുകൾ പുനരാരംഭിച്ച് യാത്രക്കാരുടെ സഞ്ചാരം സാധാരണ നിലയിലാക്കാൻ ഉദ്ദേശിച്ചാണ് കത്തയക്കുന്നതെന്ന് വ്യോമയാന മന്ത്രിയുടെ ചുമതല വഹിക്കുന്ന അൽഹജ് ഹമീദുല്ല അഖുൻസാദ അതിൽ വിശദീകരിച്ചു.
താലിബാൻ കാബൂൾ പിടിച്ചതിനു പിന്നാലെ ആഗസ്റ്റ് 15നാണ് ഇന്ത്യ അവിടേക്കുള്ള വിമാന സർവിസുകൾ നിർത്തിവെച്ചത്. പരിമിത യാത്രകൾ മാത്രമാണ് ഇപ്പോൾ അനുവദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.