മൃതദേഹം നഗരമധ്യത്തിൽ കെട്ടിത്തൂക്കി താലിബാൻ
text_fieldsകാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിലെ നഗരത്തിൽ മൃതദേഹം നഗരമധ്യത്തിൽ കെട്ടിത്തൂക്കി താലിബാൻ. ഹെറാത് നഗരത്തിലെ പ്രധാന ചത്വരത്തിൽ ക്രെയിനിലാണ് മൃതദേഹം െകട്ടിത്തൂക്കിയിട്ടതെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
താലിബാൻ മുൻ ഭരണകാലത്ത് നടപ്പാക്കിയ കടുത്ത ശിക്ഷാരീതികൾ തുടരുമെന്നതിെൻറ സൂചനയാണിത്. നാലു മൃതദേഹങ്ങളാണ് ഹെറാത്തിലേക്ക് കൊണ്ടുവന്നതെന്നും മൂന്നെണ്ണം മറ്റിടങ്ങളിലേക്ക് മാറ്റുകയായിരുന്നുവെന്നും സമീപത്ത് ഫാർമസി നടത്തുന്ന വസീർ അഹ്മദ് സിദ്ദീഖി അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ടാണ് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് വധിച്ചതെന്ന് താലിബാൻ പറഞ്ഞു.
എന്നാൽ ഇത് പെട്ടെന്നുള്ള വധശിക്ഷ ആയിരുന്നില്ലെന്നും പൊലീസ് അറസ്റ്റ് ചെയ്തതിനു ശേഷമോ അതിനു മുേമ്പാ ഉണ്ടായ വെടിവെപ്പിലാകാം ഇവർ കൊല്ലപ്പെട്ടതെന്നും സിദ്ദീഖി പറഞ്ഞു. ഇതേക്കുറിച്ച് താലിബാൻ പ്രതികരിച്ചിട്ടില്ല.
അഫ്ഗാനിൽ കുറ്റം ചെയ്യുന്നവർക്കെതിരെ വധശിക്ഷയും കൈവെട്ടുന്നതുമടക്കമുള്ള കടുത്ത ശിക്ഷരീതികൾ നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം താലിബാൻ നേതാവ് പറഞ്ഞിരുന്നു. ശിക്ഷ നടപ്പാക്കുന്നത് പൊതുയിടങ്ങളിൽ വെച്ചു വേണോ എന്നതിനെക്കുറിച്ച് ചർച്ച നടക്കുകയാണെന്നും താലിബാൻ നേതാവും അഫ്ഗാൻ ജയിലുകളുടെ ചുമതലയുള്ള നീതിന്യായ വകുപ്പ് മന്ത്രിയുമായ മുല്ല നൂറുദ്ദീൻ തുറാബി അറിയിച്ചു. യു.എൻ ഉപരോധം നേരിടുന്ന താലിബാൻ നേതാവാണ് നൂറുദ്ദീൻ. മുമ്പ് അഫ്ഗാൻ ഭരിച്ചപ്പോൾ ശരീഅത്ത് നിയമംഅനുസരിച്ചുള്ള കടുത്ത ശിക്ഷരീതികളാണ് താലിബാൻ നടപ്പാക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.