ചാവേറുകളുടെ കുടുംബത്തിനു പണവും വസ്ത്രങ്ങളും ഭൂമിയും നൽകി താലിബാൻ
text_fieldsകാബൂൾ: അഷ്റഫ് ഗനി പ്രസിഡൻറായിരുന്നപ്പോൾ സർക്കാറിനും യു.എസ്-നാറ്റോ സേനകൾക്കുമെതിരെ ചാവേർ ആക്രമണം നടത്തിയവരെ പ്രകീർത്തിച്ച് താലിബാൻ.
ചാവേറുകളുടെ കുടുംബത്തിന് പണവും ഭൂമിയും വസ്ത്രങ്ങളുമടക്കമുള്ള പാരിതോഷികങ്ങളും താലിബാൻ വാഗ്ദാനം ചെയ്തു. കാബൂളിലെ ഹോട്ടലിൽ നടന്ന പരിപാടിയിൽ താലിബാൻ ഇടക്കാല സർക്കാറിലെ ആഭ്യന്തരമന്ത്രി സിറാജീദ്ദീൻ ഹഖാനിയാണ് ചാവേറുകളുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. 2018ൽ ഇേത ഹോട്ടലിനെ ലക്ഷ്യം വെച്ച് ചാവേറാക്രമണം നടന്നിരുന്നു. രക്തസാക്ഷികളായ ചാവേറുകൾ രാജ്യത്തിന് അഭിമാനമാണെന്നും ഹഖാനി പറഞ്ഞു. കുടുംബാംഗങ്ങൾക്ക് 111 ഡോളറും (ഏകദേശം 8310 രൂപ)വസ്ത്രങ്ങളും നൽകിയ താലിബാൻ ഭൂമി നൽകുമെന്നും വാഗ്ദാനം ചെയ്തു.
താലിബാൻ പ്രതിനിധി സംഘം റഷ്യയിൽ
മോസ്കോ: ഉന്നതതലചർച്ചക്കായി താലിബാൻ പ്രതിനിധി സംഘം റഷ്യയിലെത്തി. അഫ്ഗാനിസ്താനിൽ എല്ലാവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപവത്കരിക്കണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ചർച്ചയിൽ ആവശ്യപ്പെട്ടു.2003ൽ താലിബാനെ ഭീകരപ്പട്ടികയിൽ പെടുത്തിയ റഷ്യ അത് നീക്കിയിട്ടില്ല. താലിബാനുമായി ബന്ധം പുലർത്തുന്നത് റഷ്യൻ നിയമപ്രകാരം ശിക്ഷാർഹമാണ്. എന്നാൽ അഫ്ഗാനിലെ നിസ്സഹായരായ ജനതയെ സഹായിക്കാൻ താലിബാനുമായി ചർച്ചയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നാണ് റഷ്യയുടെ ഇപ്പോഴത്തെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.