അഫ്ഗാനിസ്താനിൽ സ്ത്രീകൾക്കു നേരെയുള്ള താലിബാൻ അടിച്ചമർത്തൽ ഹൃദയഭേദകം –യു.എൻ മേധാവി
text_fieldsയുനൈറ്റഡ് നാഷൻസ്/ഓട്ടവ: അഫ്ഗാനിസ്താനിൽ സ്ത്രീകൾക്കു നേരെ താലിബാൻ നടത്തുന്ന അതിക്രമങ്ങളിൽ പ്രതികരിച്ച് യു.എൻ മേധാവി. പിടിച്ചെടുത്ത മേഖലകളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾക്കു നേരെ താലിബാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുന്നുവെന്ന വാർത്തകൾ ഹൃദയഭേദകമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് പ്രതികരിച്ചു.
മനുഷ്യാവകാശങ്ങൾക്കു മേൽ താലിബാൻ നടത്തുന്ന കൈയേറ്റത്തെക്കുറിച്ച് അഫ്ഗാനിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ അസ്വസ്ഥതയുണ്ടാക്കുന്നു. പ്രത്യേകിച്ച്, അഫ്ഗാന്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഏറെ ബുദ്ധിമുട്ടി നേടിയ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഭീതിജനകമാണ്. സായുധസംഘം അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തി സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്നും ഗുട്ടെറസ് പറഞ്ഞു. സ്ത്രീകളും മാധ്യമപ്രവർത്തകരുമാണ് പ്രധാനമായും താലിബാെൻറ ലക്ഷ്യം.
അതിനിടെ, അഫ്ഗാനിസ്താനിൽ താലിബാെൻറ അടിച്ചമർത്തലിൽ നിന്ന് വനിത നേതാക്കളും മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരുമുൾപ്പെടെ 20,000 ത്തിലേറെ ആളുകളെ സ്വീകരിക്കാൻ തയാറെടുത്ത് കാനഡ. കനേഡിയൻ സർക്കാറിെൻറ സഹായികളായി പ്രവർത്തിച്ച അഫ്ഗാനികളെയും കുടുംബങ്ങളെയും ഏറ്റെടുക്കുന്നതിന് പിന്നാലെയാണിതെന്ന് കുടിയേറ്റ മന്ത്രി മാർകോ മെൻഡിസിനോ
പറഞ്ഞു. താലിബാൻ കൂടുതൽ മേഖലകൾ കീഴടക്കുന്നതോടെ അഫ്ഗാൻ പൗരന്മാരുടെ ജീവിതം ഭീഷണിയിലാകും. അതിനാൽ താലിബാെൻറ ഭീഷണി ഏറ്റവും കൂടുതൽ നേരിടുന്നവരെ രാജ്യത്തെത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.