റൂഹുല്ല അസീസിയെ കൊലപ്പെടുത്തിയതായി താലിബാൻ; അന്ത്യം പഞ്ചശീറിലെ ഏറ്റുമുട്ടലിൽ
text_fieldsകാബൂൾ: അഫ്ഗാൻ മുൻ വൈസ് പ്രസിഡൻറ് അംറുല്ല സാലിഹിെൻറ സഹോദരൻ റൂഹുല്ല അസീസിയെ താലിബാൻ ഏറ്റുമുട്ടലിൽ വധിച്ചതായി റിപ്പോർട്ട്. പഞ്ചശീറിലെ റൂഖ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് റൂഹുല്ല കൊല്ലപ്പെട്ടതെന്ന് ഇദ്ദേഹത്തിെൻറ മരുമകനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയാണ് റിപോർട്ട് ചെയ്തത്.
പഞ്ചശീറിൽ നിന്ന് കാബൂളിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ താലിബാൻ റൂഹുല്ലയെ കൊലപ്പെടുത്തുകയായിരുന്നു. പ്രതിരോധ സേനയുടെ കമാൻഡറായിരുന്നു ഇദ്ദേഹം.
കഴിഞ്ഞ മാസം കാബൂളിന്‍റെ പതനത്തിനും മുൻ പ്രസിഡന്‍റ് അഷ്റഫ് ഗനി രാജ്യത്തുനിന്ന് രക്ഷപ്പെട്ടതിനും ശേഷം, സാലിഹ് പഞ്ചഷീർ താഴ്വരയിലേക്ക് വരികയായിരുന്നു. ഭരണഘടന പ്രകാരം അഫ്ഗാനിസ്താന്റെ താൽക്കാലിക പ്രസിഡന്‍റായി അദ്ദേഹം സ്വയം പ്രഖ്യാപിച്ചു.
കൊല്ലപ്പെട്ട അഫ്ഗാൻ സൈനികനായ അഹ്മദ് ഷാ മസൂദിന്‍റെ മകൻ അഹമ്മദ് മസൂദ്, മുൻ പ്രതിരോധ മന്ത്രി ബിസ്മില്ല ഖാൻ മുഹമ്മദി എന്നിവർക്കൊപ്പം താലിബാൻ വിരുദ്ധ മുന്നണി രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
അഫ്ഗാനിസ്താനിലെ ശക്തനായ രാഷ്ട്രീയ നേതാവാണ് സാലിഹ്. നിരവധി വധശ്രമങ്ങളെയാണ് അദ്ദേഹം അതിജീവിച്ചത്. താലിബാൻ, പാകിസ്താൻ എന്നിവരുടെ കടുത്ത വിമർശകനായി അദ്ദേഹം അറിയപ്പെടുന്നു.
കഴിഞ്ഞയാഴ്ച ഇദ്ദേഹം താജിക്കിസ്താനിലേക്ക് പലായനം ചെയ്തുവെന്ന് മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് നിരസിച്ച സാലിഹ്, താൻ പഞ്ചഷീറിലുണ്ടെന്ന് തെളിയിക്കുന്ന വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.