താലിബാൻ പേരുമാറ്റൽ തുടരുന്നു; ഇത്തവണ ബുർഹാനുദ്ദീൻ റബ്ബാനി സർവകലാശാല
text_fieldsകാബൂൾ: മുൻ അഫ്ഗാൻ പ്രസിഡന്‍റ് ബുർഹാനുദ്ദീൻ റബ്ബാനിയുടെ പേരിലുള്ള സർക്കാർ സർവകലാശാലയുടെ പേര് മാറ്റി താലിബൻ ഭരണകൂടം. 'കാബൂൾ എജുക്കേഷൻ യൂനിവേഴ്സിറ്റി' എന്നാണ് പുനർനാമകരണം ചെയ്തത്.
സർവകലാശാലയുടെ പേര് മാറ്റിയ വിവരം ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് പുറത്തുവിട്ടത്. സർവകലാശാലകൾ അഫ്ഗാന്‍റെ ബൗദ്ധിക സ്വത്താണെന്നും അത് രാഷ്ട്രീയ പാർട്ടിയുടെ നേതാവിന്‍റെ പേരിൽ അറിയപ്പെടാൻ പാടില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നതായി വാർത്താ ഏജൻസിയായ ദ് ഖാമ റിപ്പോർട്ട് ചെയ്യുന്നു.
അഫ്ഗാനിലെ രണ്ടാമത്ത വലിയ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനാണ് റബ്ബാനി. 2009ൽ വസതിക്ക് നേരെ നടന്ന ചാവേർ ആക്രമണത്തിൽ ബുർഹാനുദ്ദീൻ റബ്ബാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സർവകലാശാലക്ക് അദ്ദേഹത്തിന്‍റെ പേര് നൽകിയത്.
ഹാമിദ് കർസായി രാജ്യാന്തര വിമാനത്താവളത്തിന്‍റെ പേര് കാബൂൾ രാജ്യാന്തര വിമാനത്താവളം എന്നും കാബൂളിലെ മസൂദ് സ്ക്വയറിനെ പബ്ലിക് ഹെൽത്ത് സ്ക്വയർ എന്നും താലിബാൻ പുനർനാമകരണം ചെയ്തിരുന്നു. മുമ്പ് ഉസ്ബെക് ഭാഷക്ക് നൽകിയിരുന്ന ഔദ്യോഗിക പദവി താലിബാൻ നീക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.