Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യുദ്ധം അവസാനിച്ചെന്ന്​ താലിബാൻ; ഇന്ന്​ യു.എൻ രക്ഷാസമിതി അടിയന്തര യോഗം
cancel
Homechevron_rightNewschevron_rightWorldchevron_rightയുദ്ധം അവസാനിച്ചെന്ന്​...

യുദ്ധം അവസാനിച്ചെന്ന്​ താലിബാൻ; ഇന്ന്​ യു.എൻ രക്ഷാസമിതി അടിയന്തര യോഗം

text_fields
bookmark_border

കാബൂൾ: രണ്ട്​ പതിറ്റാണ്ടിനൊടുവിൽ അഫ്​ഗാനിസ്​താനിൽനിന്ന്​ യു.എസ്​ സേന മടങ്ങിയതിനു പിന്നാലെ താലിബാൻ ശക്​തമാക്കിയ യുദ്ധം അവസാനിപ്പിച്ചതായി പ്രഖ്യാപനം. തലസ്​ഥാന നഗരമായ കാബൂളും ഞായറാഴ്ച നിയന്ത്രണത്തിലാതോടെയാണ്​ യുദ്ധം നിർത്തിയെന്ന താലിബാൻ അവകാശവാദം. യു.എസ്​ തണലിൽ ഇതുവരെയും അധികാരം നിലനിർത്തിയ ഔ​േദ്യാഗിക സർക്കാർ ഇല്ലാതായതു കണക്കിലെടുത്ത്​ കാബൂളിലുണ്ടായിരുന്ന വിദേശനയ​തന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കൽ തുടരുകയാണ്​. ബൈഡൻ ഭരണകൂടം ഇതിനായി 1,000 യു.എസ്​ സൈനികരെ അധികമായി വിന്യസിച്ചു​. ഇതോടെ അഫ്​ഗാനിലെ യു.എസ്​ സൈനികരുടെ എണ്ണം വീണ്ടും 6,000 ആയി ഉയർന്നു. കാബൂൾ വിമാനത്താവള നിയന്ത്രണവും അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്​. എംബസികളിൽനിന്ന്​ മുതിർന്ന ഉദ്യോഗസ്​ഥരെ ഹെലികോപ്​റ്ററുകളിൽ വിമാനത്താവളത്തിലെത്തിച്ച്​​ കുടിയൊഴിപ്പിക്കൽ തുടരുകയാണ്​​. ആദ്യദിനം 500 പേരെ ഒഴിപ്പിച്ച അമേരിക്ക ഇത്​ 5,000 ആയി ഉയർത്തുമെന്ന്​ അറിയിച്ചിട്ടുണ്ട്​. യു.എസ്​ അംബാസഡർ റോസ്​ വിൽസണും മടങ്ങിയവരിൽ പെടും. യു.എസ്​ എംബസിയിലെ അമേരിക്കൻ പതാക താഴ്​ത്തി കെട്ടിട സമുച്ചയത്തിൽനിന്ന്​ പൂർണമായി നീക്കി. മറ്റു പാശ്​ചാത്യ രാജ്യങ്ങളുടെ പ്രതിനിധികളും രാജ്യം വിട്ടിട്ടുണ്ട്​. അഫ്​ഗാൻ പൗരന്മാരും കൂട്ടമായി രാജ്യം വിടുകയാണ്​. സ്​ത്രീകളും കുട്ടികളുമായി നൂറുകണക്കിന്​ പേർ വിമാനത്താവളത്തിൽ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ശതകോടികൾ ചെലവിട്ട്​ അമേരിക്ക വർഷങ്ങളായി പരിശീലനം നൽകിയ അഫ്​ഗാൻ സൈന്യത്തെ നോക്കുകുത്തിയാക്കി താലിബാൻ വെല്ലുവിളികളില്ലാതെ ഭരണം പിടിക്കുകയായിരുന്നു​. എവിടെയും ​എതിർപ്പറിയാതെയാണ്​ താലിബാൻ കീഴടക്കൽ പൂർത്തിയാക്കിയത്​.

പ്രസിഡന്‍റ്​ അശ്​റഫ്​ ഗനി ഞായറാഴ്ച രാജ്യം വിട്ടിരുന്നു. സംഘർഷമൊഴിവാക്കാനാണ്​ താൻ അഫ്​ഗാനിൽനിന്ന്​ നാടുകടന്നതെന്നാണ്​ വിശദീകരണമെങ്കിലും ഉദ്യോഗസ്​ഥ തലത്തിൽ ഇതിനെതിരെ വിമർശനം ശക്​തമാണ്​. രാജ്യത്തെ സംഘർഷത്തിലേക്ക്​ തള്ളിവിട്ട്​ ഗനി സുരക്ഷിത കേന്ദ്രം തേടി പോകുകയായിരുന്നുവെന്ന്​ മുതിർന്ന ഉദ്യോഗസ്​ഥർ കുറ്റപ്പെടുത്തി.

പ്രസിഡന്‍റിന്‍റെ കൊട്ടാരം പിടിച്ച താലിബാൻ അവിടം ഔദ്യോഗിക സർക്കാറിന്‍റെ പതാക നീക്കി പകരം തങ്ങളുടെ കൊടി ഉയർത്തിയിട്ടുണ്ട്​. ഭരണം മാറിയ രാജ്യ​ത്ത്​ പുതിയ സർക്കാർ ഉടൻ അധികാരമേറുമെന്നാണ്​ താലിബാൻ അവകാശവാദം. സമാധാനപൂർണമായി വിദേശരാജ്യങ്ങളുമായി ബന്ധം നിലനിർത്തുമെന്ന്​ താലിബാൻ വക്​താവ്​ മുഹമ്മദ്​ നഈം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talibanpresident fleesAfghanistan
News Summary - Taliban says Afghanistan war over as president flees
Next Story