Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപൊതുമധ്യത്തിൽ...

പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടാത്ത താലിബാൻ നേതാവ് അഖുൻസാദ പൊതുയോഗത്തിൽ

text_fields
bookmark_border
Hibatullah Akhundzada
cancel
Listen to this Article

കാബൂൾ: താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുല്ല അഖുൻസാദ കാബൂളിൽ പൊതുപരിപാടിയിൽ സംബന്ധിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ താലിബാൻ അധികാര​മേറ്റപ്പോഴൊന്നും അഖുൻസാദ പൊതുയിടങ്ങളിൽ മുഖം കാണിച്ചിരുന്നില്ല. കാബൂളിൽ നടക്കുന്ന പുരോഹിതൻമാരുടെ സമ്മേളനത്തിനാണ് അഖുൻസാദ എത്തിയത്.

3000 പുരോഹിതൻമാർ മൂന്നുദിവസമായി നടക്കുന്ന സമ്മേളനത്തിൽ പ​ങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് സമ്മേളനം തുടങ്ങിയത്. പരിപാടിയിൽ മാധ്യമങ്ങൾക്കു നിയന്ത്രണമുണ്ടാകുമെന്ന് സമ്മേളനം നടക്കുന്നതിനു മുമ്പേ അഭ്യൂഹമുയർന്നിരുന്നു. സമ്മേളനത്തിൽ വനിതകളാരും പ​ങ്കെടുത്തില്ല.

പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടരുന്ന കാര്യം ഇതിൽ ചർച്ചയായെന്നും റിപ്പോർട്ടുണ്ട്. താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതു മുതൽ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കുകയും സ്ത്രീകളെ പൊതുയിടങ്ങളിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Taliban Supreme LeaderAfghan Clerics' MeetingHibatullah Akhundzada
News Summary - Taliban Supreme Leader Who Is Rarely Seen Attends Afghan Clerics' Meeting
Next Story