പഞ്ചശീറിൽ പോരാട്ടം തുടരുന്നു; 600 താലിബാൻകാരെ കൊലപ്പെടുത്തിയെന്ന് പ്രതിരോധ സേന
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ പഞ്ചശീർ പ്രവിശ്യയിൽ പ്രതിരോധ സേനയും താലിബാനും തമ്മിലുള്ള പോരാട്ടം തുടരുന്നു. 600 താലിബാൻ സേനാംഗങ്ങളെ കൊലപ്പെടുത്തിയെന്ന് പ്രതിരോധ സേന അവകാശപ്പെട്ടു. 1500 പേരെ പിടികൂടിയതായും ആയിരക്കണക്കിന് ഭീകരരെ വളഞ്ഞതായും പ്രതിരോധ സേന വക്താവ് ഫഹിം ദഷ്തി പറഞ്ഞു. കപിസ പ്രവിശ്യയിലും പഞ്ചശീറിലും താലിബാൻ സേന എത്തിയെങ്കിലും തുരത്തി.
തങ്ങളുടെ ശക്തികേന്ദ്രം തകർക്കാൻ താലിബാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചശീറിലെ നാലു ജില്ലകൾ പിടിച്ചതായി താലിബാൻ അവകാശപ്പെട്ടു. റോഡിൽ കുഴിബോംബുള്ളതിനാൽ പഞ്ചശീർ തലസ്ഥാനമായ ബസറാക്കിലേക്കുള്ള മുന്നേറ്റത്തിെൻറ വേഗം കുറച്ചതായി താലിബാൻ വൃത്തങ്ങൾ വ്യക്തമാക്കി. സോവിയറ്റ് അധിനിവേശകാലത്തും 1996 മുതൽ 2001 വരെ താലിബാൻ ഭരിച്ചപ്പോഴും പഞ്ചശീർ കീഴടക്കാനായിട്ടില്ല.
അതേസമയം, അഫ്ഗാനിലെ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തിയാൽ ആഭ്യന്തര യുദ്ധത്തിന് സാധ്യതയുണ്ടെന്ന് മുതിർന്ന അമേരിക്കൻ സൈനിക ഉദ്യോഗസ്ഥൻ ജനറൽ മാർക്ക് മില്ലി മുന്നറിയിപ്പ് നൽകി. താലിബാൻ സർക്കാർ രൂപവത്കരിക്കുമോ എന്ന് പറയാനാവില്ലെന്നും അേദ്ദഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.