താലിബാന് വിജയാഘോഷം; അഫ്ഗാൻ ജനതയുടെ ഭാവി അനിശ്ചിതത്വത്തിൽ
text_fieldsകാബൂൾ: അവസാന യു.എസ് സൈനികനും രാജ്യംവിട്ടതോടെ താലിബാൻ ആഹ്ലാദാരവം മുഴക്കുേമ്പാൾ നാളെയെ കുറിച്ച് പ്രതീക്ഷകളില്ലാതെ അഫ്ഗാൻ ജനത. രാജ്യത്തെ ബാങ്കുകൾക്കും എംബസികൾക്കും മുന്നിൽ വലിയ തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. ഒരു നേരത്തേ വിശപ്പടക്കുകയാണ് ഏറെ പേരുടെയും മുഖ്യലക്ഷ്യം. മൂന്നാഴ്ചയോളമായി േജാലിക്കു പോകാൻ കഴിയാത്തവരാണ് കൂടുതലും. വീട്ടുവാടക കൊടുക്കാനും വൈദ്യുതി ബില്ലടക്കാനും അവർക്ക് പണം അത്യാവശ്യമാണ്.
കാബൂളിലെ റോഡുകളിൽ യു.എസ് സൈന്യത്തിെൻറ വേഷവും ആയുധവും ധരിച്ചാണ് ഇപ്പോൾ താലിബാൻ സേനാംഗങ്ങളുടെ പട്രോളിങ്. നിങ്ങളെ സേവിക്കാൻ ഞങ്ങളുണ്ടെന്ന് താലിബാൻ ആവർത്തിക്കുേമ്പാഴും ജനങ്ങൾക്കിപ്പോഴുമത് വിശ്വാസമായിട്ടില്ല.
അതിനിടെ, കൂടുതൽ അമേരിക്കൻ പൗരൻമാരുടെ ജീവൻ നഷ്ടപ്പെടുത്താതെ അത്യന്തം അപകടകരമായ അവസ്ഥയിൽ അഫ്ഗാനിലെ ദൗത്യം പൂർത്തിയാക്കിയ സായുധസേന വിഭാഗത്തിന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ നന്ദി പറഞ്ഞു. അഫ്ഗാൻ വിടാൻ ആഗ്രഹിക്കുന്നവരെ രക്ഷപ്പെടുത്താൻ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് യു.എസ് വിദേശകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കാബൂൾ വിമാനത്താവളം വഴി 1,23,000 ആളുകളെയാണ് രണ്ടാഴ്ചക്കിടെ യു.എസ് ഒഴിപ്പിച്ചത്.ആഗസ്റ്റ് 14 മുതൽ തുടങ്ങിയ ദൗത്യത്തിനിടെ 5500 യു.എസ് പൗരന്മാരെയും രക്ഷപ്പെടുത്തി. കുടുംബാംഗങ്ങൾക്കൊപ്പം ഏതാനും അമേരിക്കൻ പൗരൻമാർ അഫ്ഗാനിൽ തുടരുകയാണ്.
യു.എസ് ദൗത്യം പൂർത്തിയായാലും ഇവർക്ക് രാജ്യം വിടാൻ താലിബാൻ സുരക്ഷിതപാത ഒരുക്കുമെന്നാണ് ബൈഡൻ ഭരണകൂടം പ്രതീക്ഷിക്കുന്നത്. അതേസമയം, വിമാനത്താവളത്തിെൻറ പ്രവർത്തനം നിർത്തിയതോടെ ഇവരെ എങ്ങനെ ഒഴിപ്പിക്കാനാവുമെന്നത് ചോദ്യചിഹ്നമാണ്. യു.എസ് ദൗത്യത്തിനിടെ, സൈന്യത്തിെൻറ പരിഭാഷകരായി പ്രവർത്തിച്ച അഫ്ഗാനികളുടെയും മാധ്യമപ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും നിലനിൽപും ആശങ്കയുടെ നിഴലിലാണ്.
രണ്ടാഴ്ചയായി 6000ത്തോളം വരുന്ന യു.എസ് സൈന്യമായിരുന്നു കാബൂളിലെ ഹാമിദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ നിയന്ത്രണം ഏറ്റെടുത്തത്.
താലിബാനുമായി ചർച്ച പ്രധാനം –ജർമനി
ബർലിൻ: രണ്ടാഴ്ചക്കിടെ രാജ്യം വിടാൻ സാധിക്കാത്ത അഫ്ഗാനിലെ പ്രാദേശിക ജീവനക്കാർക്ക് സഹായം എത്തിക്കാൻ താലിബാനുമായി ചർച്ച നടത്തേണ്ടത് പ്രധാനമാണെന്ന് ജർമൻ ചാൻസലർ അംഗല മെർകൽ അറിയിച്ചു.
അവരുടെ എണ്ണം 10,000ത്തിനും 40,000ത്തിനുമിടക്കാണെന്നും മെർകൽ പറഞ്ഞു. ഇതിൽ എത്രപേർ രാജ്യംവിടാൻ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമല്ല. ഈ മാസം 5000 ആളുകളെയാണ് ജർമനി അഫ്ഗാനിൽ നിന്ന് ഒഴിപ്പിച്ചത്. അതിൽകൂടുതലും അഫ്ഗാൻ പൗരൻമാരാണ്. അതിനിടെ, കൂടുതൽ അഫ്ഗാൻ പൗരൻമാരെ സ്വീകരിക്കാൻ തയാറല്ലെന്ന് ആസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് വ്യക്തമാക്കി.
താലിബാൻ പ്രാതിനിധ്യ സർക്കാർ രൂപവത്കരിക്കണം
ബെയ്ജിങ്: അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നതിനായി താലിബാൻ അഫ്ഗാനിൽ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സർക്കാർ രൂപവത്കരിക്കണമെന്നും ഭീകരസംഘങ്ങളോട് അകലം പാലിക്കണമെന്നും ആവശ്യപ്പെട്ട് ചൈന. അഫ്ഗാനിൽ നിന്ന് യു.എസ് സൈനിക ഇടപെടൽ അവസാനിച്ചു. മറ്റൊരു രാജ്യത്തെ സൈനിക അധിനിവേശം പൂർണപരാജയമായിരിക്കുമെന്നതിെൻറ തെളിവാണ് യു.എസിെൻറ അഫ്ഗാൻ ഇടപെടലെന്നും ചൈനീസ് വിദേശകാര്യ വക്താവ് വെങ് വെൻബിൻ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന പ്രാതിനിധ്യ സർക്കാരാണ് താലിബാൻ രൂപീകരിക്കുന്നതെങ്കിൽ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.