31നകം അമേരിക്കൻ സേന പിന്മാറിയില്ലെങ്കിൽ പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി താലിബാൻ
text_fieldsകാബൂൾ: അഫ്ഗാനിസ്താനിൽ നിന്ന് സൈനിക പിൻമാറ്റം നേരത്തെ ഉറപ്പുനൽകിയതു പ്രകാരം ആഗസ്റ്റ് 31നകം പൂർത്തിയാക്കണമെന്ന് യു.എസിന് അന്ത്യശാസനവുമായി താലിബാൻ. ഇല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും താലിബാൻ വക്താവ് മുന്നറിയിപ്പു നൽകി. 'അധിനിവേശം നീട്ടിക്കൊണ്ടുപോകുന്നതിന് തുല്യമാണിത്. അത് ചുവന്ന രേഖയാണ്'- ദോഹയിലുള്ള താലിബാൻ പ്രതിനിധി സംഘം പ്രതിനിധി സുഹൈൽ ഷാഹീൻ പറഞ്ഞു.
സൈനിക സാന്നിധ്യം ആഗസ്റ്റ് കഴിഞ്ഞും നിലനിർത്തണോ എന്ന കാര്യത്തിൽ യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ന് തീരുമാനം പ്രഖ്യാപിക്കാനിരിക്കെയാണ് താലിബാൻ പ്രതികരണം.
'ആഗസ്റ്റ് 31ന് സൈന്യത്തെ മുഴുവൻ പിൻവലിക്കുമെന്നാണ് യു.എസ് പ്രഖ്യാപിച്ചത്. അത് നീട്ടുന്നുവെന്നതിനർഥം സൈന്യത്തെ വ്യാപിപ്പിക്കുന്നു എന്നാണ്. അതിെൻറ ആവശ്യം നിലവിലില്ല'-താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു. യു.എസോ യു.കെയോ ആളുകളെ ഒഴിപ്പിക്കുന്നതിന് കൂടുതൽ സമയം ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. അതിന് പ്രത്യാഘാതങ്ങളും നേരിടേണ്ടിവരും. അത് അവിശ്വാസ്യതയാണ്. ഇവിടെ തന്നെ തുടരാനാണ് തീരുമാനമെങ്കിൽ തിരിച്ചടി നേരിടേണ്ടിവരും-ഷഹീൻ കൂട്ടിച്ചേർത്തു.അഫ്ഗാനിലെ രക്ഷാദൗത്യം ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതുമാണെന്നും അതിനാൽ, സൈന്യത്തെ പിൻവലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്നും കഴിഞ്ഞദിവസം യു.എസ് പ്രസിഡൻറ് ജോ ബൈഡൻ അറിയിച്ചിരുനു.
അഫ്ഗാൻ താലിബാൻ പിടിച്ചെടുത്ത് ഒരാഴ്ച പിന്നിടുേമ്പാഴും ആയിരങ്ങൾ പലായനം തുടരുകയാണ്. രാജ്യത്തിെൻ റ പുനരുദ്ധാരണത്തിനാ യി ജനത തുടരണമെന്നാണ് താലിബാൻ ആവശ്യപ്പെടുന്നത്. അതേസമയം, ശരിയായ യാത്രരേഖകൾ കൈവശമുള്ള രാജ്യം വിടാനാഗ്രഹിക്കുന്നവരെ തടയില്ലെന്നും ബി.ബി.സിക്കു നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചക്കിടെ എയർപോർട്ടിലും പരിസരങ്ങളിലുമായി സംഘർഷങ്ങളിൽ 20 പേർ മരിച്ചതായി നാറ്റോ വക്താവ് പറഞ്ഞു. വിമാനത്താവളത്തിൽ ജനം തടിച്ചുകൂടുന്നത് തുടരുന്നത് വൻപ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.