താലിബാൻ വെബ്സൈറ്റുകൾ ഇന്‍റർനെറ്റിൽനിന്ന് അപ്രത്യക്ഷം
text_fieldsകാബൂൾ: കഴിഞ്ഞയാഴ്ച അഫ്ഗാനിൽ അധികാരം പിടിച്ച താലിബാന്‍റെ ഔദ്യോഗിക വെബ്സൈറ്റുകൾ ഇന്‍റർനെറ്റിൽനിന്ന് നീക്കി. വെള്ളിയാഴ്ച വൈകീട്ട് മുതലാണ് പഷ്തു, ദരി, അറബിക്, ഉർദു, ഇംഗ്ലീഷ് ഭാഷകളിലെ വെബ്സൈറ്റുകൾ അപ്രത്യക്ഷമായത്.
സാങ്കേതിക തകരാറാണോ മറ്റു പ്രശ്നങ്ങളാണോ പിന്നിലെന്ന് വ്യക്തമല്ല. അഞ്ചു ഭാഷകളിലായിരുന്നു താലിബാൻ ഔദ്യോഗിക വെബ്ൈസറ്റുകൾ പ്രവർത്തിച്ചിരുന്നത്. ഇവയുടെ നടത്തിപ്പ് നിർവഹിച്ചവരായി രേഖകൾ പറയുന്ന ഇന്‍റർനെറ്റ് സേവന ദാതാക്കളായ 'ക്ലൗഡ്ഫെയർ' ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല. വാഷിങ്ടൺ പോസ്റ്റാണ് വെബ്സൈറ്റ് അപ്രത്യക്ഷമായത് ആദ്യം റിപ്പോർട്ട് ചെയ്തത്.
വിവിധ ഭാഷകൾ സംസാരിക്കുന്ന അഫ്ഗാനിലും പരിസരങ്ങളിലുമുള്ള ജനങ്ങൾക്ക് സ്വന്തം സന്ദേശങ്ങൾ കൈമാറാൻ താലിബാൻ ഉപയോഗിച്ചിരുന്നത് ഈ വെബ്സൈറ്റുകളാണ്. ഇവക്കു സേവനം നൽകിയ ക്ലൗഡ്ഫെയർ മുമ്പും സമാനമായി ചില ഗ്രൂപുകളുടെ വെബ്ൈസറ്റുകൾ പ്രവർത്തനം നിർത്തിയിരുന്നു. താലിബാന്‍റെ വെബ്സൈറ്റും ഈ ഗണത്തിൽ അപ്രത്യക്ഷമാക്കിയതാകാമെന്നാണ് സൂചന.
താലിബാനെ പിന്തുണക്കുന്ന വാട്സാപ് ഗ്രൂപുകളിലേറെയും കഴിഞ്ഞ ദിവസങ്ങളിൽ ഒഴിവാക്കിയിരുന്നു. യു.എസ് രേഖകൾ പ്രകാരം അഫ്ഗാനിസ്താനിലെ താലിബാൻ ഭീകര പട്ടികയിൽ പെട്ടതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.