രാജ്യത്തോട് മാപ്പ് പറഞ്ഞാൽ ഇംറാനുമായി ചർച്ച -ധനമന്ത്രി
text_fieldsഇസ്ലാമാബാദ്: തെറ്റ് തിരുത്താനും മേയ് ഒമ്പതിലെ കലാപത്തിന് രാജ്യത്തോട് മാപ്പുപറയാനും മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ തയാറായാൽ നിലവിലെ രാഷ്ട്രീയപ്രതിസന്ധി അവസാനിപ്പിക്കുന്നതിന് ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് ധനകാര്യ മന്ത്രി ഇസാഖ് ധാർ പറഞ്ഞു. ഞായറാഴ്ച ജിയോ ന്യൂസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ചർച്ചകൾക്കുള്ള ഇംറാന്റെ ക്ഷണം കഴിഞ്ഞദിവസം രാജ്യത്തെ ഭരണസഖ്യം തള്ളിക്കളഞ്ഞിരുന്നു.
അഴിമതിക്കേസിൽ ഇംറാൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അരങ്ങേറിയ കലാപത്തിൽ സൈനിക സ്ഥാപനങ്ങൾ ഉൾപ്പെടെ ആക്രമിക്കപ്പെട്ടിരുന്നു. മേയ് ഒമ്പതിന് മുമ്പ് സർക്കാർ സദുദ്ദേശ്യത്തോടെ ഇംറാന്റെ പാർട്ടിയുമായി ചർച്ച നടത്തിയിരുന്നതായി ഇസാഖ് ധാർ പറഞ്ഞു. തെരഞ്ഞെടുപ്പ് തീയതി ഒഴികെ മറ്റെല്ലാ വിഷയങ്ങളിലും ധാരണയിലെത്തുകയും ചെയ്തു. സമാധാനപരമായ പ്രതിഷേധം എല്ലാവരുടെയും അവകാശമാണ്. എന്നാൽ, സായുധസേനയുടെ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.