കഞ്ചാവ് കടത്തിയതിന് 46കാരന്റെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി സിംഗപ്പൂർ
text_fieldsമയക്കുമരുന്ന് ഉപയോഗത്തിനെതിരെ ലോകത്തെ ഏറ്റവും കടുത്ത നിയമങ്ങളുള്ള രാജ്യങ്ങളിലൊന്നായ സിംഗപ്പൂരിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ പിടിയിലായ തങ്കരാജു സുപ്പയ്യ എന്ന 46 കാരനെ തൂക്കിലേറ്റുന്നു. ബുധനാഴ്ച ശിക്ഷ നടപ്പാക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷവും മയക്കുമരുന്ന് കേസിൽ രാജ്യത്ത് ഒരാൾക്ക് വധശിക്ഷ നടപ്പാക്കിയിരുന്നു. കഴിഞ്ഞയാഴ്ച സുപ്പയ്യയുടെ കുടുംബം പ്രസിഡന്റിന് ദയാഹരജി നൽകിയിരുന്നെങ്കിലും ശിക്ഷാ ഇളവ് ലഭിച്ചിട്ടില്ല. സുപ്പയ്യക്ക് ദ്വിഭാഷിയുടെ സേവനം ലഭ്യമാക്കുന്നതിലുൾപ്പെടെ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ബന്ധുക്കൾ പറഞ്ഞിരുന്നു.
2013ൽ മലേഷ്യയിൽനിന്ന് സിംഗപ്പൂരിലേക്ക് ഒരു കിലോ കഞ്ചാവ് കടത്താൻ ഗൂഢാലോചന നടത്തിയെന്നാണ് സുപ്പയ്യക്കെതിരായ കേസ്. കഞ്ചാവ് നേരിട്ട് പിടികൂടിയില്ലെങ്കിലും മറ്റു തെളിവുകൾ സുപ്പയ്യയിലെത്തിക്കുകയായിരുന്നു. എന്നാൽ, തനിക്ക് സംഭവത്തിൽ പങ്കില്ലെന്ന് അദ്ദേഹം പറയുന്നു.
മയക്കു മരുന്ന് കടത്തിയവർക്ക് വധശിക്ഷയാണ് സിംഗപ്പൂരിലെ നിയമം. മലേഷ്യയിലും മുമ്പ് സമാന നിയമമുണ്ടായിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. എന്നാൽ, അയൽരാജ്യമായ തായ്‍ലൻഡിൽ കഞ്ചാവ് വ്യാപാരം നിയമവിധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.