Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'സാത്താൻ' ആകാൻ മൂക്ക്​...

'സാത്താൻ' ആകാൻ മൂക്ക്​ മുറിച്ചു മാറ്റി; മൈക്കലിനെ കാണുന്നവർ ഭയന്നോടുന്നു

text_fields
bookmark_border
സാത്താൻ ആകാൻ മൂക്ക്​ മുറിച്ചു മാറ്റി; മൈക്കലിനെ കാണുന്നവർ ഭയന്നോടുന്നു
cancel

ബ്രസീലിലെ സാവോപോളൊ സ്വദേശിയായ 40 കാരൻ മൈക്കൽ ഫാരോഡോ പ്രാഡോ പച്ചകുത്ത്​ കലാകാരനാണ്​. 25 വർഷമായി ടാറ്റൂ ആർട്ടിസ്റ്റാണ്​ മൈക്കൽ. മറ്റുള്ളവർക്ക്​ പച്ചകുത്തുന്നതിനൊപ്പം സ്വന്തം ശരീരത്തിലും ഇയാൾ വിവിധ രൂപങ്ങൾ പരീക്ഷിക്കുക പതിവായിരുന്നു. ബെല്ലും ബ്രേക്കുമില്ലാത്ത പച്ചകുത്തലിനെ തുടർന്ന്​ ഇയാൾക്ക്​ ലഭിച്ചത്​ വിചിത്രമായ രൂപമാണ്​.


തന്നെ കണ്ട്​ ആളുകൾ ഭയക്കാൻ ആരംഭിച്ചതോടെ ​ൈമക്കൽ സ്വയം ഒരു 'ചെകുത്താനാകാൻ' തീരുമാനിച്ചു. അങ്ങിനെയാണ്​ സ്വന്തം മൂക്കി​െൻറ പകുതി മുറിച്ച്​ കളയാൻ തീരുമാനിച്ചത്​. മൂക്ക്​ മുറിച്ചുമാറ്റിയ ലോകത്തെ മൂന്നാമത്തെ വ്യക്തിയാണ്​ താനെന്ന്​ മൈക്കൽ പറയുന്നു. സാത്താ​െൻറ രൂപം ലഭിക്കാൻ ദന്തരോഗവിദഗ്​ധ​െൻറ സഹായത്തോടെ പല്ലുകൾ രാകി മൂർച്ചയുള്ളതാക്കുകയും ചെയ്​തിട്ടുണ്ട്​. മൈക്കിൾ ത​െൻറ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സ്വന്തം ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്​.


മൂക്കി​െൻറ വലിയൊരു ഭാഗം നീക്കം ചെയ്ത് തുന്നിച്ചേർത്തതായും ചിത്രങ്ങളിൽ കാണാം. ചിത്രങ്ങൾ കണ്ടവർ അസ്സൽ ചെകുത്താൻ എന്നാണ്​ മൈക്കലിനെ വിശേഷിപ്പിക്കുന്നത്​. ശരീരത്തി​ൽ രൂപമാറ്റം വരുത്തുന്നതിൽ വിദഗ്​ധയാണ്​ മൈക്കിലി​െൻറ ഭാര്യ. 'എ​െൻറ ഭാര്യയ്ക്ക് ശരീരത്തിൽ രൂപമാറ്റം വരുത്തുന്നതിൽ വൈദഗ്​ധ്യം ഉണ്ട്.


പച്ചകുത്തലിൽ ഏർപ്പെടുമ്പോൾ അവളുടെ മാസ്റ്റർപീസ് ആകണമെന്നാണ് എ​െൻറ ആഗ്രഹം. പച്ച കുത്തൽ ഏറെ വേദനാജനകമാണെന്നും എന്നാൽ ആഗ്രഹിച്ച രൂപം കൈവരിക്കാൻ വേദന സഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tattoo freakchops off his NOSETHE DEVILhuman Satan
Next Story