മരണ മുനമ്പിൽ നിന്ന് 11 ദിവസത്തിനു ശേഷം അവർ തിരിച്ചു നടന്നു ജീവിതത്തിലേക്ക്...
text_fieldsഅങ്കാറ: മരണത്തിന്റെ മുനമ്പിൽ നിന്ന് ആ മൂന്നുപേർ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുനടന്നു. തുർക്കിയ-സിറിയ ഭൂകമ്പം നടന്ന് 11 ദിവസങ്ങൾക്കു ശേഷമാണ് അദ്ഭുത രക്ഷപ്പെടുത്തൽ. 14 കാരനെയും രണ്ടു യുവാക്കളെയുമാണ് തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയതെന്ന് തുർക്കി ആരോഗ്യ മന്ത്രി ഫഹ്രെത്തിൻ കൊക അറിയിച്ചു.
ഭൂകമ്പമുണ്ടായി 260 മണിക്കൂറിനു ശേഷമാണ് 14 വയസുള്ള ഉസ്മാനെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. തുർക്കിയയിലെ ഹതായ പ്രവിശ്യയിൽ നിന്നാണ് അദ്ഭുത രക്ഷപ്പെടുത്തൽ.
രക്ഷാപ്രവർത്തകർ കോൺക്രീറ്റ് കൂമ്പാരങ്ങൾക്കിടയിൽ കിടക്കുകയായിരുന്നു ഉസ്മാൻ. അതേ, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് 26നും 33നുമിടെ പ്രായമുള്ള മറ്റ് രണ്ടുപേരെയും രക്ഷപ്പെടുത്തിയത്.
തുർക്കിയയെയും സിറിയയെയും തകർത്തെറിഞ്ഞ ഭൂകമ്പത്തിൽ 41,000 പേരുടെ ജീവനാണ് പൊലിഞ്ഞത്. പതിനായിരങ്ങൾക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് ആളുകൾക്ക് വീടു നഷ്ടപ്പെട്ടു. തുർക്കിയയിലെ 11 പ്രവിശ്യകളിലുള്ളവർക്ക് ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.