യു.എസിൽ കൗമാരക്കാരൻ സഹപാഠിയേയും അധ്യാപികയേയും വെടിവെച്ച് കൊന്നു
text_fieldsവാഷിങ്ടൺ: യു.എസിൽ കൗമാരക്കാരൻ സഹപാഠിയേയും അധ്യാപികയേയും വെടിവെച്ച് കൊന്നു. വിസ്കോൺസിനിലെ സ്കൂളിലാണ് സംഭവമുണ്ടായത്. വെടിവെപ്പിൽ മറ്റ് ആറ് പേർക്കും പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാളും മരിച്ചിട്ടുണ്ട്.
അബുൻഡാൻഡ് ലൈഫ് ക്രിസ്ത്യൻ സ്കൂളിലാണ് വെടിവെപ്പുണ്ടായത്. 440 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. കിൻഡർഗാർഡൻ മുതൽ 12ാം ക്ലാസ് വരെ പഠിക്കാനുള്ള സൗകര്യമാണ് സ്കൂളിലുള്ളത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണെന്ന് മാഡിസൺ പൊലീസ് മേധാവി ഷോൺ ബാരൺസ് പറഞ്ഞു.
വെടിയേറ്റ മറ്റൊരു അധ്യാപികയുടേയും മറ്റ് മൂന്ന് കുട്ടികളുടേയും നിലഗുരതരമല്ല. രണ്ട് പേർ ചികിത്സക്ക് ശേഷം ആശുപത്രിയിൽ നിന്നും മടങ്ങി. കൈതോക്കുമായാണ് വെടിവെപ്പ് നടത്തിയ കുട്ടി സ്കൂളിലേക്ക് എത്തിയത്.
സംഭവം നടന്നയുടൻ സ്കൂളിലേക്ക്എത്തിയ പൊലീസുകാർ വെടിവെപ്പ് നടത്തിയ കൗമാരക്കാരൻ മരിച്ച് കിടക്കുന്നതാണ് കണ്ട്. അതേസമയം, വെടിവെപ്പ് നടത്തിയ കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താൻ പൊലീസ് തയാറായിട്ടില്ല. വെടിവെപ്പിന്റെ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.