ഓൺലൈൻ ഗെയിമിങ്; മാതാവിെൻറ ജീവിത സമ്പാദ്യം കൗമാരക്കാരൻ നഷ്ടപ്പെടുത്തിയത് 17 ദിവസം കൊണ്ട്
text_fieldsന്യൂയോർക്: ഒാൺലൈൻ ഗെയിമിലേക്കായി രക്ഷിതാക്കളുടെ ലക്ഷങ്ങൾ പൊടിക്കുന്ന കൗമാരക്കാരുടെ വാർത്തകൾ ഇപ്പോൾ പതിവാകുന്ന കാഴ്ചയാണ്. മുത്തച്ഛെൻറ പെൻഷൻ അക്കൗണ്ടിൽ നിന്നും ഒാൺലൈൻ ഗെയിമിന് വേണ്ടി യുവാവ് വലിയ തുക പിൻവലിച്ചതും പബ്ജി മൊബൈൽ ഗെയിമിന് വേണ്ടി കൗമാരക്കാരൻ മാതാവിെൻറ അക്കൗണ്ടിൽ നിന്നും 16 ലക്ഷം രൂപ നഷ്ടപ്പെടുത്തിയ വാർത്തയും ഞെട്ടലോടെയാണ് ഇന്ത്യക്കാർ കേട്ടത്.
മാതാവിെൻറ മുഴുവൻ സമ്പാദ്യവും ഗെയിം സ്ട്രീം ചെയ്യുന്നവർക്ക് ഒാൺലൈനായി ഡൊണേറ്റ് ചെയ്ത വിദ്യാർഥിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അമേരിക്കയിലാണ് സംഭവം. കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഏറെ നേരം വീട്ടിലിരിക്കുകയായിരുന്ന വിദ്യാർഥി പതിവിലും കൂടുതൽ സമയം ഗെയിമിങ്ങിനും ഗെയിം സ്ട്രീമിങ് കാണുന്നതിനും വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു. മാതാവിെൻറ ഡെബിറ്റ് കാർഡിെൻറ പാസ്വേർഡ് അവരറിയാതെ ചോർത്തി 'ട്വിച്ച്' എന്ന ഗെയിം സ്ട്രീം പ്ലാറ്റ്ഫോമിലെ പ്രമുഖ ഗെയിമർമാർക്കായി ഒാൺലൈനിൽ വീതിച്ചു നൽകുകയായിരുന്നു.
ഇത്തരത്തിൽ 20000 ഡേളറാണത്രേ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത്. മാതാവിെൻറ ഇതുവരെയുള്ള സമ്പാദ്യമായിരുന്നു അത്. ഒരുപാട് വർഷങ്ങളായി ചേർത്തുവെച്ച 15 ലക്ഷത്തോളം രൂപ 17 ദിവസംകൊണ്ടാണ് വിദ്യാർഥി അപ്രത്യക്ഷമാക്കിയത്. ബാങ്ക് സ്റ്റേമെൻറ് എടുത്ത് പരിശോധിച്ചപ്പോൾ ജൂൺ 14 മുതൽ 30 വരെയാണ് പണം നഷ്ടമായതായി കണ്ടെത്തിയത്.
തെൻറ സങ്കടം റെഡ്ഡിറ്റ് എന്ന പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച അവർക്ക് സഹായവുമായി മറ്റൊരു രക്ഷിതാവ് എത്തുകയായിരുന്നു. നഷ്ടമായ പണം തിരികെ ലഭിക്കാൻ ട്വിച്ച് എന്ന സ്ട്രീമിങ് പ്ലാറ്റ്ഫോമിെൻറ പണമിടപാടുകൾ നടത്തുന്ന 'സൊല്ല'യുമായി (Xsolla) ബന്ധപ്പെടാൻ നിർദേശിച്ചു. അവരുടെ ചാറ്റ് സർവീസുമായി ബന്ധപ്പെട്ടതിനെ തുടർന്ന് മുഴുവൻ പണവും തിരികെ നൽകാൻ ട്വിച്ച് നിർബന്ധിതരാവുകയായിരുന്നു. അവരുടെ അക്കൗണ്ട് ട്വിച്ചുമായി ലിങ്ക് ചെയ്യുന്നത് കമ്പനി ബ്ലോക്ക് ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.