Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രതിപക്ഷ നേതാവിന്‍റെ...

പ്രതിപക്ഷ നേതാവിന്‍റെ മോചനം ആവശ്യപ്പെട്ട് റഷ്യയിൽ കൂറ്റൻ പ്രതിഷേധ റാലി

text_fields
bookmark_border
പ്രതിപക്ഷ നേതാവിന്‍റെ മോചനം ആവശ്യപ്പെട്ട് റഷ്യയിൽ കൂറ്റൻ പ്രതിഷേധ റാലി
cancel

മോസ്കോ: പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യയിൽ കൂറ്റൻ ബഹുജന പ്രതിഷേധം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തു. മോസ്കോ, സെന്‍റ് പീറ്റേഴ്സ്ബർഗ് എന്നിവിടങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. വിവിധ സംഘർഷങ്ങളിൽ രണ്ടായിരത്തോളം പേരെ അറസ്റ്റ് ചെയ്തു.

നഗരങ്ങളിലും 70 പട്ടണങ്ങളിലുമാണ് പ്രതിഷേധ റാലികൾ നടന്നത്. മോസ്കോയിലെ പുഷ്കിൻസ്കിയ സ്ക്വയറിൽ മാത്രം 4000 പേർ സംഘടിച്ചെന്ന് പൊലീസ് അറിയിച്ചു. വെള്ളകുപ്പികളും മുട്ടകളും പെയിന്‍റും പൊലീസ് നേരെ പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു.

വിവിധ അക്രമങ്ങളിൽ 2131 േപരെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രക്ഷോഭ നിരീക്ഷണ ഗ്രൂപ്പായ ഒവിഡി വ്യക്തമാക്കി. രാജ്യ തലസ്ഥാനമായ മോസ്കോയിൽ 300 പേരും സെന്‍റ് പീറ്റേഴ്സ്ബെർഗിൽ 162 പേരുമാണ് അറസ്റ്റിലായത്.

റഷ്യൻ പ്രസിഡന്‍റ്​ വ്ലാഡ്​മിർ പുടിനെ വിമർശിച്ചതിന്​ ചായയിൽ വിഷംകലർത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിൽ ഗുരുതരാവസ്​ഥയിലായ അലക്​സി നാവൽനി മാസങ്ങൾ നീണ്ട വിദേശ ചികിത്സക്കൊടുവിൽ നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. ജർമനിയിൽ നിന്ന്​ റഷ്യയിലേക്ക്​ മടങ്ങിയെത്തിയ ഉടൻ മോസകോ ഷെറിമെറ്റിയേവോ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനാണ്​ നാവൽനിനെ റഷ്യൻ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​.

കഴിഞ്ഞ വർഷം ആഗസ്​റ്റിൽ സൈബീരിയയിൽ ആഭ്യന്തര യാത്രയുടെ ഭാഗമായി വിമാനത്തിലായിരിക്കെ പെ​ട്ടെന്ന്​ കുഴഞ്ഞുവീണ നാവൽനിയെ വിദഗ്​ധ ചികിത്സക്കായി ജർമനിയിലേക്ക്​ കൊണ്ടു പോകുകയായിരുന്നു. വിഷം കഴിച്ചാണ്​​ കോമയിലായതെന്നും വധശ്രമമായിരുന്നുവെന്നും ആരോപണമുയർന്നു. മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിൽ ആരോഗ്യം തിരിച്ചു കിട്ടിയ​തോടെ നാട്ടിൽ തിരിച്ചെത്താൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അറസ്​റ്റ്​ ചെയ്യപ്പെടുമെന്ന്​ സൂചനകളുണ്ടായിട്ടും വകവെക്കാതെ പോബിഡ എയർലൈൻസ്​ വിമാനത്തിൽ യാത്ര പുറപ്പെട്ടു.

പ്രൊബേഷൻ കാലാവധിയിലെ നിയമ ലംഘനങ്ങൾക്ക്​ പൊലീസ്​ അന്വേഷിച്ചു വരികയായിരുന്നും അറസ്​റ്റ്​ അതി​െൻറ പേരിലാണെന്നുമാണ് അധികൃതർ അറിയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vladimir putinAlexei Navalnyrussian opposition leader
News Summary - Tens of thousands protest in Russia demanding Navalny's release, over 2000 arrested
Next Story