അവകാശം സംരക്ഷിക്കണം; കൂറ്റൻ റാലിയുമായി മവോറികൾ
text_fieldsവെല്ലിങ്ടൺ: പരമ്പരാഗത ജനവിഭാഗമായ മവോറികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസിലൻഡ് പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ച് ആയിരങ്ങൾ.
മവോറികള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ നല്‍കുന്ന വൈതാംഗി ഉടമ്പടിയിൽ ഭേദഗതി വരുത്താനുള്ള ബില്ലിന്റെ കരടിനെതിരെയാണ് പ്രതിഷേധം. ഒമ്പത് ദിവസം മുമ്പ് തുടങ്ങിയ പ്രതിഷേധ പ്രകടനത്തിന്റെ തുടച്ചയായിരുന്നു ചൊവ്വാഴ്ചത്തെ കൂറ്റൻ റാലി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നടക്കം 42,00ത്തോളം പേർ റാലിയിൽ അണിചേർന്നു. പരമ്പരാഗത വസ്ത്രം ധരിച്ചും മവോറി ആയുധങ്ങൾ വഹിച്ചുമാണ് പലരും റാലിയിൽ പങ്കെടുത്തത്. ന്യൂസിലൻഡിലെ ഭരണകക്ഷിയായ ആക്ട് ന്യൂസിലൻഡ് പാർട്ടിയാണ് ഈ മാസത്തിന്റെ തുടക്കത്തിൽ ബിൽ അവതരിപ്പിച്ചത്. മവോറികള്‍ക്ക് വൈതാംഗി ഉടമ്പടി അനുസരിച്ച് ലഭിക്കുന്ന അവകാശങ്ങള്‍ ന്യൂസിലന്‍ഡിലെ മറ്റു പൗരന്മാര്‍ക്കും നൽകുകയാണ് ബില്ലിന്റെ ലക്ഷ്യം. നാഷനൽ പാർട്ടിയും ന്യൂസിലൻഡ് ഫസ്റ്റ് പാർട്ടിയും ആദ്യം ബില്ലിനെ പിന്തുണച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി.
ബിൽ കൊണ്ടുവരുന്നത് ന്യൂസിലൻഡ് സമൂഹത്തെ ഭിന്നിപ്പിക്കുമെന്നാണ് മുൻ പ്രധാനമന്ത്രി ജെന്നി ഷിപ്ലെ അടക്കമുള്ളവർ പറയുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 20 ശതമാനം വരുന്ന മവോറികൾ മോശം ജീവിത സാഹചര്യത്തിലാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.