മെഡിറ്ററേനിയനിലെ എണ്ണ പര്യവേക്ഷണം: തുർക്കി- ഗ്രീസ് തർക്കം സംഘർഷത്തിലേക്ക്
text_fieldsഅങ്കാറ: മെഡിറ്ററേനിയൻ കടലിൽ എണ്ണ പര്യവേക്ഷണം നടത്താനുള്ള തുർക്കി തീരുമാനം സംഘർഷം സൃഷ്ടിക്കുന്നു. തർക്ക മേഖലയിലെ നടപടികൾ തുർക്കി നിർത്തിവെക്കണമെന്നും ഗ്രീസ് ആവശ്യപ്പെട്ടു. ഗ്രീസിന് പിന്തുണയുമായി ഫ്രാൻസും രംഗത്തുണ്ട്.
നാറ്റോ സഖ്യകക്ഷികളായ ഗ്രീസും തുർക്കിയും തമ്മിൽ തർക്കമുള്ള മെഡിറ്ററേനിയൻ കടൽ മേഖലയിൽ ടർക്കിഷ് കപ്പൽ എണ്ണ-വാതക പര്യവേക്ഷണത്തിനായി പുറപ്പെട്ടതോടെയാണ് മേഖലയിൽ സംഘർഷ സാധ്യത സൃഷ്ടിക്കപ്പെട്ടത്. കപ്പലിന് അകമ്പടിയായി നാവികസേനയുമുണ്ട്. ഗ്രീസും മേഖലയിലേക്ക് സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. രണ്ടു റഫേൽ ജെറ്റ് വിമാനങ്ങൾ അടക്കം ഫ്രഞ്ച് സേനയും എത്തിയിട്ടുണ്ട്. മെഡിറ്ററേനിയനിലെ സാഹചര്യങ്ങൾ വിലയിരുത്തുകയാണ് ലക്ഷ്യമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പറയുന്നു.
തുർക്കിയുടെ തെക്കൻ തീരത്തുനിന്ന് രണ്ടു കിേലാമീറ്റർ അകലെയുള്ള ഗ്രീക് ദ്വീപായ കാസ്റ്റെല്ലോറിസോക്ക് സമീപം എണ്ണ പര്യവേക്ഷണത്തിന് തുർക്കി കപ്പലായ ഒറുക് റീസ് പുറപ്പെട്ടേതാടെയാണ് സംഘർഷം ഉടലെടുത്തത്. അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച് ചർച്ചകളിലൂടെ രാഷ്ട്രീയ പരിഹാരത്തിനാണ് തങ്ങളുടെ ശ്രമമെന്ന് ടർക്കിഷ് പ്രതിരോധ മന്ത്രി ഹുലൂസി അകാർ പറഞ്ഞു. 10 കിലോമീറ്റർ ചുറ്റളവുള്ള ഈ ദ്വീപിെൻറ പേരിൽ 40,000 ചതുരശ്ര കിലോമീറ്റർ സമുദ്രഭാഗത്ത് അവകാശമുന്നയിക്കുകയാണ് ഗ്രീസ് ചെയ്യുന്നതെന്നും അേദ്ദഹം പറഞ്ഞു. കിഴക്കൻ മെഡിറ്ററേനിയനിൽ ൈസനിക ശേഷി വർധിക്കുന്നത് അപകട കാരണമാകുമെന്നും തുർക്കി സാമാന്യബോധം കാണിക്കണമെന്നും ഗ്രീക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോതാക്കിസ് ആവശ്യപ്പെട്ടു. ഗ്രീസ് ഇസ്രായേൽ, അമേരിക്ക എന്നിവയുമായും ചർച്ച നടത്തുന്നുണ്ട്. മെഡിറ്ററേനിയൻ കടലിലെ അധികാരം സംബന്ധിച്ച് സൈപ്രസ്, ഇസ്രായേൽ എന്നിവയുമായും തർക്കം നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.