ആദ്യവും അവസാനവും പ്രധാനമന്ത്രിമാരെ നിയമിച്ചത് ബക്കിങ് ഹാമിന് പുറത്ത്; അപൂർവതകളേറെയുള്ള എലിസബത്തിന്റെ കാലം
text_fieldsആരോഗ്യസ്ഥിതി വഷളാകുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് എലിസബത്ത് രാജ്ഞി പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രോസിനെ നിയമിച്ചത്. ചിരിച്ചുകൊണ്ട് ലിസ് ട്രോസിനെ സ്വീകരിക്കുന്ന പ്രസന്നവദനയായ രാജ്ഞിയുടെ ചിത്രം അന്ന് ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ടിരുന്നു. ദിവസങ്ങൾക്കകം രാജ്ഞിയുടെ മരണവാർത്തയും ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ടത് ഞെട്ടലോടെയാണ് ബ്രിട്ടൻ കേട്ടത്.
ഉൻമേഷത്തോടെയും സന്തോഷത്തോടെയും ലിസ് ട്രോസിനെ സ്വീകരിച്ച രാജ്ഞി ദിവസങ്ങൾക്കകം മരണത്തിന് കീഴടങ്ങിയത് അവിശ്വസനീയമാണെന്ന് പലരും ട്വീറ്റ് ചെയ്തു. സ്കോട്ട്‍ലൻഡിലെ ബാൽമോർ കൊട്ടാരത്തിലാണ് രാജ്ഞി ലിസ് ട്രോസിനെ സ്വീകരിച്ചത്. ആരോഗ്യാവസ്ഥയിൽ പ്രശ്നങ്ങളുള്ളത് കൊണ്ടാണ് അവർ ലിസ് ട്രോസിനെ സ്വീകരിക്കാനും നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ലണ്ടനിലെ ബക്കിങ് ഹാം കൊട്ടാരത്തിലേക്ക് എത്താതിരുന്നത്. ലിസ് ട്രോസ് ബാൽമോർ കൊട്ടാരത്തിൽ എത്തിയാണ് എലിസബത്ത് രാജ്ഞിയെ കണ്ടത്.
അധികാരമേറ്റ 1952ന് ശേഷം എലിസബത്ത് രാജ്ഞി ഇത് രണ്ടാമത്തെ തവണയാണ് ബക്കിങ് ഹാം കൊട്ടാരത്തിന് പുറത്ത് പ്രധാനമന്ത്രിയെ ചുമതലയേൽപിക്കുന്നത്. പിതാവ് ജോർജ് അഞ്ചാമന്റെ മരണശേഷം അധികാരമേറ്റയുടനെ എലിസബത്ത് രാജ്ഞി 1952 ൽ വിൻസ്റ്റൺ ചർച്ചിലിനെ കണ്ടത് ഹീത്രോ വിമാനതാവളത്തിൽ വെച്ചായിരുന്നു. എലിസബത്ത് രാജ്ഞി ആദ്യമായും അവസാനമായും പ്രധാനമന്ത്രിമാരെ നിയമിച്ചത് ബക്കിങ് ഹാം കൊട്ടാരത്തിന് പുറത്താണെന്ന യാദൃശ്ചികതയുമുണ്ട്.
70 വർഷത്തെ അധികാര കാലത്തിനിടക്ക് 15 പ്രധാനമന്ത്രിമാരെ എലിസബത്ത് രാജ്ഞി നിയമിച്ചിട്ടുണ്ട്. 1874 ൽ ജനിച്ച വിൻസ്റ്റൻ ചർച്ചിലിനെയും 101 വർഷങ്ങൾക്ക് ശേഷം ജനിച്ച ലിസ് ട്രസിനെയും പ്രധാനമന്ത്രിമാരായി നിയമിച്ചുവെന്ന അപൂർവതയും എലിസബത്ത് രാജ്ഞിക്ക് സ്വന്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.