ബുർകിനഫാസോയിൽ ഭീകരാക്രമണം; 70 സൈനികർ കൊല്ലപ്പെട്ടു
text_fieldsവഗദൂഗ: ആഫ്രിക്കൻ രാജ്യമായ ബുർകിനഫാസോയിൽ ഭീകരാക്രമണത്തിൽ 70 സൈനികർ കൊല്ലപ്പെട്ടു. ഇസ്‍ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു. ഔദലാൻ പ്രവിശ്യയിലെ ദിയോവിൽ തങ്ങളുടെ അധീനപ്രദേശത്തേക്ക് അതിക്രമിച്ചുകടന്ന സൈനികരെ നേരിടുകയായിരുന്നുവെന്ന് സംഘടന പറഞ്ഞു.
നിരവധി പേർക്ക് പരിക്കേറ്റു. അഞ്ചു സൈനികരെ പിടികൂടിയതായും റിപ്പോർട്ടുണ്ട്. വീണുകിടക്കുന്ന 54 സൈനികരുടെ ചിത്രം തീവ്രവാദി സംഘടന പുറത്തുവിട്ടു. ഒരാഴ്ച മുമ്പുണ്ടായ ആക്രമണത്തിൽ 50ലേറെ സൈനികർ കൊല്ലപ്പെട്ടിരുന്നു. 2015 മുതൽ ആഭ്യന്തര ഭീകരവാദികളുടെ ആക്രമണം നേരിടുന്ന രാജ്യത്ത് ആയിരങ്ങളാണ് കൊല്ലപ്പെട്ടത്.
തീവ്രവാദികളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിന്റെ പ്രതികാരമായാണ് അടുത്തിടെ സൈനിക വാഹനങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ വർധിച്ചതെന്ന് പ്രാദേശിക മാധ്യമപ്രവർത്തകൻ ഹമദോ ബൂറീമ ദിയാലോ അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസിയോട് ഫോണിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.