വിയന്നയിൽ തീവ്രവാദി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു
text_fieldsവിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ തീവ്രവാദി ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പൊലീസുകാരനടക്കം നിരവധി പേർക്ക് പരിക്കേറ്റതായും ആക്രമികളിലൊരാൾ പൊലീസിെൻറ വെടിയേറ്റ് കൊല്ലപ്പെട്ടതായും ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് വ്യക്തമാക്കി.
കോവിഡിനെ തുടര്‍ന്ന് വീണ്ടും പ്രഖ്യാപിച്ച ലോക്ഡൗണിന് മുമ്പായി വിയന്നയിലെ കഫേകളിലും റെസ്റ്റോറൻറുകളിലും എത്തിയ ആളുകള്‍ക്ക് നേരെ തോക്കുധാരികള്‍ വെടിയുതിർക്കുകയായിരുന്നു. ആറിടത്തായാണ് ആക്രമണങ്ങൾ അരങ്ങേറിയത്. അടച്ചുപൂട്ടലിന് തൊട്ടുമുമ്പ് ആളുകൾ കൂട്ടത്തോടെ തെരുവുകളിലേക്ക് ഒഴുകിയെത്തിയിരുന്നു.
ആഭ്യന്തര മന്ത്രിയായ കാൾ നെഹാമർ സംഭവം തീവ്രവാദി ആക്രമണമാണെന്നും നഗരവാസികളോടെ വീടുകളിൽ കഴിയാനും ആവശ്യപ്പെട്ടു. പ്രദേശത്തെ പ്രശസ്തമായ സിനഗോഗിന് സമീപമാണ് ആക്രമണമുണ്ടായത്. ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
'ആക്രമണ ലക്ഷ്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.നഗരത്തിനെ സിനഗോഗിന് പുറത്ത് നടന്ന വെടിവെപ്പായതിനാൽ ഇത് ജൂതൻമാരെ ലക്ഷ്യം വെച്ചുള്ള ആക്രമണമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല'- കുർസ് പറഞ്ഞു.
എന്നാൽ ഈ സമയത്ത് സിനഗോഗ്അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും ഇത് സിനഗോഗ് ലക്ഷ്യമിട്ടുള്ള ആക്രമണമാണോയെന്ന് തീർച്ചയില്ലെന്നും നഗരത്തിലെ യഹൂദ ജനതയുടെ തലവനായ ഓസ്കാർ ഡച്ച് പറഞ്ഞു.
വിയന്നയിൽ നടന്ന തീവ്രവാദി ആക്രമണത്തെ ഫ്രഞ്ച് പ്രസിഡൻറ് ഇമാനുവൽ മാക്രോൺ അപലപിച്ചു. 'ഫ്രാൻസിന് ശേഷം ആക്രമിക്കപ്പെട്ട ഒരു സൗഹൃദ രാജ്യമാണിത്. ഇതാണ് നമ്മുടെ യൂറോപ്പ്. പക്ഷേ നമ്മൾ വഴങ്ങി കൊടുക്കില്ല'- മാക്രോൺ ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.