ഭീകരതയും തീവ്രവാദവും സഹകരണത്തിന് തിരിച്ചടി -എസ്. ജയശങ്കർ
text_fieldsഇസ്ലാമാബാദ്: പാക് മണ്ണിലെത്തി ആതിഥേയ രാജ്യത്തിനെതിരെ മുനവെച്ച പരാമർശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അതിർത്തി കടന്ന് മൂന്ന് തിന്മകളായ ഭീകരത, തീവ്രവാദം, വിഘടനവാദം എന്നിവ അടയാളപ്പെട്ട പ്രവർത്തനങ്ങൾ വ്യാപാരത്തെയോ ബന്ധത്തെയോ പ്രോത്സാഹിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് അധ്യക്ഷത വഹിച്ച ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) യോഗത്തിലായിരുന്നു പരാമർശം. വ്യാപാര- ഉഭയകക്ഷി ബന്ധങ്ങളിലധിഷ്ഠിതമായ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും അംഗീകരിക്കുന്നവയാകണം. വിശ്വാസ്യതനഷ്ടത്തെക്കുറിച്ച സത്യസന്ധമായ ആശയക്കൈമാറ്റവുമുണ്ടാകണം -ജയശങ്കർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.