Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനിൽ ഭീകരാക്രമണ...

ഇറാനിൽ ഭീകരാക്രമണ പദ്ധതി; 28 പേർ കസ്റ്റഡിയിൽ; 30 ബോംബുകൾ നിർവീര്യമാക്കി

text_fields
bookmark_border
ഇറാനിൽ ഭീകരാക്രമണ പദ്ധതി; 28 പേർ കസ്റ്റഡിയിൽ; 30 ബോംബുകൾ നിർവീര്യമാക്കി
cancel

തെഹ്റാൻ: ഇറാനിൽ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന 28 ഭീകരരെ കസ്റ്റഡിയിൽ. ഭീകരാക്രമണത്തിന് ഉപയോഗിക്കാൻവെച്ച 30 ബോംബുകൾ നിർവീര്യമാക്കിയതായും ഇന്റലിജൻസ് മന്ത്രാലയത്തെ ഉദ്ധരിച്ച് തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

സിറിയ, അഫ്ഗാനിസ്താൻ, പാകിനിസ്താൻ, ഇറാഖിലെ കുർദിനിസ്താൻ മേഖലകളിലെ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലായതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഇറാനിലെ സുരക്ഷയെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണങ്ങളാണ് കഴിഞ്ഞ വർഷത്തെ ഭരണവിരുദ്ധ പ്രതിഷേധത്തിന്റെ വാർഷികത്തിൽ നടത്താൻ ഉദ്ദേശിച്ചതെന്ന് മന്ത്രാലയം പറഞ്ഞു. ഇറാനിലെ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്സ അമിനി 2022 സെപ്റ്റംബർ 16ന് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് രാജ്യത്തുടനീളം വൻ പ്രതിഷേധങ്ങൾ നടന്നിരുന്നു.

അതിനിടെ, കഴിഞ്ഞ ഒക്ടോബറിൽ തെക്കുപടിഞ്ഞാറൻ നഗരമായ ഷിറാസിൽ 15 പേർ കൊല്ലപ്പെട്ട ഷിയ ആരാധനാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iranterrorist attackWorld News
News Summary - Terrorist Plan in Iran; 28 people in custody; 30 bombs defused
Next Story