ചൈനയിൽ പരിശോധന കുറഞ്ഞു, കോവിഡും; ഒരാഴ്ചക്കിടെ 62000ത്തിൽനിന്ന് 12000 ആയി
text_fieldsബെയ്ജിങ്: ചൈനയിൽ പ്രതിദിന കോവിഡ് കേസുകൾ ഒരാഴ്ചക്കിടെ ഗണ്യമായി കുറഞ്ഞു. ഡിസംബർ രണ്ടിന് 62,000ത്തിന് മുകളിൽ ഉണ്ടായിരുന്നത് 12,755 ആയാണ് കുറഞ്ഞത്. പ്രതിഷേധത്തെതുടർന്ന് കോവിഡ് നിയന്ത്രണങ്ങൾ നീക്കിയിട്ടും കേസുകൾ കുറഞ്ഞത് പരിശോധന കാര്യമായി നടക്കാത്തതിനാലാണെന്ന് വിലയിരുത്തലുണ്ട്.
പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്താനും പാർക്കുകളിലും റസ്റ്റാറന്റുകളിലും കയറാനും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന അധികൃതർ പിൻവലിച്ചിട്ടുണ്ട്. പതിവ് കോവിഡ് പരിശോധന ഒഴിവാക്കിയതോടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ കുറഞ്ഞെങ്കിലും ഒമിക്രോൺ വകഭേദം വ്യാപകമായി പടരുന്നുവെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. സർക്കാർ നിയന്ത്രണം പിൻവലിച്ചിട്ടും വ്യാപാര സ്ഥാപനങ്ങളിൽ ആളുകളെത്തുന്നില്ല. അണുബാധ ഭയന്നോ അസുഖം ബാധിച്ചോ ആളുകൾ പുറത്തിറങ്ങാതിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.