തായ്ലൻഡിൽ കഞ്ചാവ് ഇനി മയക്കുമരുന്നല്ല
text_fieldsബാങ്കോക്ക്: കഞ്ചാവിനെ മയക്കുമരുന്ന് പട്ടികയിൽനിന്ന് ഒഴിവാക്കാൻ തായ്ലൻഡ് തീരുമാനിച്ചു. നാർകോട്ടിക് ബോർഡിന്റെ ശിപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. ഇതോടെ കഞ്ചാവ് ചെടി വീടുകളിൽപോലും വളർത്താനുള്ള അനുമതി ഉണ്ടാകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2018ൽ മരിജുവാനയെ വൈദ്യശാസ്ത്രപരമായ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കാൻ തായ്ലൻഡ് അനുമതി നൽകിയിരുന്നു.
പുതിയ നിയമപ്രകാരം പൗരന്മാർക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ കഞ്ചാവ് വളർത്താം. പക്ഷേ, കൃത്യമായ ലൈസൻസ് കൂടാതെ വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കാനാകില്ലെന്ന് ആരോഗ്യ മന്ത്രി അനുതിൻ ചാൻവിരാകുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.