ബോട്ട് മുങ്ങി 17 റോഹിങ്ക്യൻ അഭയാർഥികൾ മരിച്ചു
text_fieldsധാക്ക: റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് കടലിൽ മുങ്ങി കുട്ടികൾ ഉൾപ്പെടെ 17 പേർ മരിച്ചു. പടിഞ്ഞാറൻ മ്യാൻമറിലെ റാഖൈൻ പ്രവിശ്യയിൽ നിന്ന് മലേഷ്യയിലേക്ക് പോയ ബോട്ടാണ് ബംഗാൾ ഉൾക്കടലിൽ മുങ്ങിയത്. 90 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
റാഖൈൻ പ്രവിശ്യയുടെ തലസ്ഥാനമായ സിത്വിയിൽ നിന്ന് 19ാം തീയതി പുറപ്പെട്ട ബോട്ട് രണ്ടുദിവസത്തിനു ശേഷം മോശം കാലാവസ്ഥയിൽ പെടുകയായിരുന്നു. 17 പേരുടെ മൃതദേഹം മ്യാൻമർ കടൽതീരത്ത് അടിഞ്ഞു. 50 ലേറെ പേരെ കുറിച്ച് ഒരുവിവരവുമില്ല. യു.എൻ റെഫ്യൂജി ഏജൻസി അപകടത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി. മ്യാൻമറിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും ഏജൻസി കൂട്ടിച്ചേർത്തു.
പീഡനം നേരിടുന്ന റോഹിങ്ക്യയിലെ മുസ്ലിം അഭയാർഥികൾ സമീപ രാഷ്ട്രമായ ബംഗ്ലാദേശിലേക്കാണ് സാധാരണ കുടിയേറുന്നത്. അതിനിടെയാണ് ചിലർ ഭാഗ്യപരീക്ഷണമെന്ന നിലയിൽ കൂടുതൽ അകലെയുള്ള മലേഷ്യയിലേക്കുള്ള സാഹസിക യാത്ര തിരഞ്ഞെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.