കൗമാരക്കാരനെ പൊലീസ് കൊലപ്പെടുത്തിയ കേസ്; ഒറ്റരാത്രിയിലെ സംഘർഷത്തിൽ 150 അറസ്റ്റുകൾ
text_fieldsപാരീസ്: ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് വണ്ടിതടഞ്ഞ് പതിനേഴുകാരനായ ഡ്രൈവറെ ട്രാഫിക് പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയതിനെത്തുടർന്ന് ഫ്രാൻസിലെങ്ങും വ്യാപക പ്രതിഷേധം. ഒറ്റരാത്രിയിലെ സംഘർഷത്തിൽ 150 അറസ്റ്റുകളാണ് രേഖപ്പെടുത്തിയത്. അക്രമത്തിൽ ടൗൺ ഹാളുകൾ, സ്‌കൂളുകൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവ കത്തിക്കുകയും വൻ നാശനഷ്ടങ്ങൾ ഉണ്ടായതായും സംഘർഷത്തിനിടെ ഡസൻ കണക്കിന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.
നഗരത്തിൽ ബാരിക്കേഡുകൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിടുകയും പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. 2,000 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. വടക്കൻ നഗരമായ ലില്ലെയിലും തെക്കുപടിഞ്ഞാറൻ ടൗളൂസിലും പ്രതിഷേധക്കാരുമായി പൊലീസുമായി ഏറ്റുമുട്ടി. തെക്ക് അമിയൻസ്, ഡിജോൺ, എസ്സോൺ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്‌മെന്റിലും വ്യാപക പ്രതിഷേധമുണ്ടായതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.