വെടിനിർത്തൽ പ്രഹസനം; മിസൈൽ വർഷിച്ച് റഷ്യ
text_fieldsകിയവ്: 36 മണിക്കൂർ ഏകപക്ഷീയ വെടിനിർത്തൽ പ്രഖ്യാപിച്ചത് പ്രഹസനമാക്കി യുക്രെയ്നിൽ മിസൈൽവർഷം നടത്തി റഷ്യ. ഓർത്തഡോക്സ് വിഭാഗത്തിന്റെ ക്രിസ്മസ് ആഘോഷ പശ്ചാത്തലത്തിൽ പരസ്പര ധാരണയോടെയുള്ള 36 മണിക്കൂർ വെടിനിർത്തലിന് ശ്രമിച്ചെങ്കിലും യുക്രെയ്ൻ അംഗീകരിക്കാത്തതോടെ റഷ്യ ഏകപക്ഷീയമായി വ്യാഴാഴ്ച അർധരാത്രി മുതൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ, ഈ സമയത്തിനുള്ളിൽതന്നെ നിരവധി തവണ അവർ ആക്രമണം നടത്തി. ‘ഇന്നും ഇന്നലെയും കഴിഞ്ഞ മാസവും തമ്മിൽ ഒരു വ്യത്യാസവുമില്ല. ഷെല്ലുകൾ വന്നുകൊണ്ടേയിരിക്കുന്നു. വെടിനിർത്തൽകൊണ്ട് അവർ ഉദ്ദേശിച്ചത് എന്താണാവോ?’ -യുക്രെയ്ൻ സൈനികൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.