യു.എൻ ഏജൻസി ജീവനക്കാരെ ഹൂതികൾ തടവിലാക്കി
text_fieldsസൻആ: യമനിലെ ഹൂതി വിമതർ യു.എന്നിന്റേതുൾെപ്പടെ വിവിധ ഏജൻസികളിലെ 15 ജീവനക്കാരെ തടവിലാക്കിയതായി റിപ്പോർട്ട്. യമനി ജീവനക്കാരെയാണ് കസ്റ്റഡിയിലെടുത്തത്. ഏതു സാഹചര്യത്തിലാണ് ഇവരെ പിടികൂടിയതെന്ന് വ്യക്തമല്ല.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഏജൻസി, ഡവലപ്മെന്റ് പ്രോഗ്രാം, വേൾഡ് ഫുഡ് പ്രോഗ്രാം എന്നിവയിൽനിന്നുള്ള ഒമ്പത് ജീവനക്കാരും അമേരിക്കൻ സഹായത്തോടെ പ്രവർത്തിക്കുന്ന നാഷനൽ ഡെമോക്രാറ്റിക് ഇൻസ്റ്റിറ്റ്യൂട്ടിലെ (എൻ.ഡി.ഐ) മൂന്ന് ജീവനക്കാരും പ്രാദേശിക മനുഷ്യാവകാശ ഗ്രൂപ്പിലെ മൂന്ന് ജീവനക്കാരും അറസ്റ്റിലായവരിൽ പെടും.
ഹൂതികളുടെ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ ഇവരുടെ വീടുകളിലും ഓഫിസുകളും പരിശോധന നടത്തി ഫോണുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. അമ്രാൻ, ഹുദൈദ, സഅദ, സൻഅ പ്രവിശ്യകളിലാണ് അറസ്റ്റ് നടന്നത്. എന്നാൽ ഇതുസംബന്ധിച്ച് പ്രതികരിക്കാൻ യു.എൻ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.