Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേലിന് സ്വന്തം...

ഇസ്രായേലിന് സ്വന്തം തീരുമാനങ്ങളെടുക്കാം; കരയുദ്ധത്തിൽ പ്രതികരിച്ച് യു.എസ് പ്രസിഡന്റ്

text_fields
bookmark_border
ഇസ്രായേലിന് സ്വന്തം തീരുമാനങ്ങളെടുക്കാം; കരയുദ്ധത്തിൽ പ്രതികരിച്ച് യു.എസ് പ്രസിഡന്റ്
cancel

വാഷിങ്ടൺ: കരയുദ്ധം സംബന്ധിച്ച് ഇസ്രായേലിന് സ്വന്തം തീരുമാനങ്ങളെടുക്കാമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. സഖ്യകക്ഷിയെ പിന്തുണക്കുന്ന നിലപാടാണ് ഇക്കാര്യത്തിൽ യു.എസ് സ്വീകരിക്കുക. എന്നാൽ, ജാഗ്രത പുലർത്തണമെന്നും ബൈഡൻ നിർദേശിച്ചു.

ആസ്​ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ബൈഡനോട് ഇസ്രായേലിന്റെ കരയുദ്ധം സംബന്ധിച്ച ചോദ്യം ഉയർന്നത്. കരയുദ്ധം വൈകുന്നതിനുള്ള കാരണം അമേരിക്കയാണോയെന്നാണോ ചോദ്യം. ഇതിന് ഇസ്രായേലിന് സ്വന്തം തീരുമാനങ്ങളെടുക്കാൻ അനുമതിയുണ്ടെന്നായിരുന്നു ബൈഡന്റെ മറുപടി.

അതേസമയം, ഒ​ക്ടോ​ബ​ർ ഏ​ഴി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും മാ​ര​ക ബോം​ബി​ങ്ങി​ലൂ​ടെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 704 ഗ​സ്സ നി​വാ​സി​ക​ളെ കൊ​ന്ന് ഇ​സ്രാ​യേ​ൽ. ഇ​തി​ൽ 180ഓ​ളം കു​ട്ടി​ക​ളാ​ണ്. ഇ​തോ​ടെ ആ​കെ മ​ര​ണം 5,791 ആ​യി. ആ​കെ 2000 കു​ട്ടി​ക​ളാ​ണ് മ​രി​ച്ചു​വീ​ണ​ത്. ഗ​സ്സ​യി​ലെ മ​നു​ഷ്യ​ക്കു​രു​തി​യി​ൽ ഐ​ക്യ​രാ​ഷ്ട്ര സ​ഭ അ​ന​ങ്ങു​ന്നി​ല്ലെ​ന്ന് മു​തി​ർ​ന്ന ഫ​ല​സ്തീ​ൻ പ്ര​തി​നി​ധി ചൊ​വ്വാ​ഴ്ച വി​മ​ർ​ശി​ച്ചു.

വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ആ​​ക്ര​മ​ണം ക​ടു​പ്പി​ക്കു​മെ​ന്നും ഗ​സ്സ സി​റ്റി​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഇ​വി​ടെ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ബാ​ക്കി​യു​ള്ള​വ​ർ തെ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് ഉ​ട​ൻ മാ​റ​ണ​മെ​ന്നും ഇ​സ്രാ​യേ​ൽ സേ​ന വീ​ണ്ടും അ​ന്ത്യ​ശാ​സ​നം ന​ൽ​കി. അ​തേ​സ​മ​യം, തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ലും ബോം​ബി​ങ് തു​ട​രു​ന്നു​മു​ണ്ട്. ഗ​സ്സ​ക്ക് മാ​നു​ഷി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന വാ​ഗ്ദാ​നം പാ​ഴാ​വു​ക​യാ​ണെ​ന്നും ട്ര​ക്കു​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ഇ​ന്ധ​നം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ വി​ത​ര​ണം നി​ർ​ത്തു​മെ​ന്നും ഐ​ക്യ​രാ​ഷ്ട്ര സ​ഭ ഏ​ജ​ൻ​സി അ​റി​യി​ച്ചു.

ഗ​സ്സ സി​റ്റി​യി​ലെ അ​ൽ​വ​ഫ ആ​ശു​പ​ത്രി​ക്കു​നേ​രെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഒ​ട്ടേ​റെ രോ​ഗി​ക​ൾ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ ഒ​ഴി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഏ​റ്റ​വും തി​ര​ക്കേ​റി​യ നു​സൈ​റ​ത് മാ​ർ​ക്ക​റ്റി​ലും ബോം​ബി​ങ് ന​ട​ത്തി.

വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ പ​രി​ക്കേ​റ്റ​വ​രെ ഡോ​ക്ട​ർ​മാ​ർ ടോ​ർ​ച്ച് വെ​ളി​ച്ച​ത്തി​ൽ ചി​കി​ത്സി​ക്കു​ന്ന​തി​ന്റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. വൈ​ദ്യു​തി​യി​ല്ലാ​െ​ത ചി​കി​ത്സ മു​ട​ങ്ങി​യും ​മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ ല​ഭി​ക്കാ​തെ​യും ഗ​സ്സ​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി നി​ര​വ​ധി പേ​ർ മ​രി​ച്ചി​ട്ടു​ണ്ട്.

ത​ട​വു​കാ​രാ​യി പി​ടി​ച്ച ര​ണ്ട് ഇ​സ്രാ​യേ​ലി വ​നി​ത​ക​ളെ ഹ​മാ​സ് വി​ട്ട​യ​ച്ചു. റെ​ഡ്ക്രോ​സി​നു കൈ​മാ​റി​യ ഇ​വ​രെ തെ​ൽ​അ​വീ​വി​ലെ ആ​​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ​യോ​ചെ​വ്ദ് ലി​ഫ്ഷി​റ്റ്സ് (85), നൂ​റി​റ്റ് കൂ​പ്പ​ർ (79) എ​ന്നി​വ​രെ​യാ​ണ് മാ​നു​ഷി​ക പ​രി​ഗ​ണ​ന​യാ​ലെ​ന്ന് വ്യ​ക്ത​മാ​ക്കി മോ​ചി​പ്പി​ച്ച​ത്.

ഇ​തി​നി​ടെ മ​സ്ജി​ദു​ൽ അ​ഖ്സ​യി​ൽ മു​സ്‍ലിം​ക​ൾ​ക്ക് ഇ​സ്രാ​യേ​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു. എ​ന്നാ​ൽ, ത​ൽ​സ്ഥി​തി ലം​ഘി​ച്ച് ജൂ​ത​ർ​ക്ക് അ​ൽ​അ​ഖ്സ​യി​ൽ പ്രാ​ർ​ഥി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യെ​ന്നും ഫ​ല​സ്തീ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ വ​ഫ അ​റി​യി​ച്ചു. മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്കു​ശേ​ഷം അ​ൽ അ​ഖ്സ​യി​ലെ​ത്തി​യ ഇ​സ്രാ​യേ​ൽ പൊ​ലീ​സി​ന്റെ ന​ട​പ​ടി​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenIsrael Palestine Conflict
News Summary - The Israelis can make their own decisions': Biden on ground invasion of Gaza
Next Story