യു.എസ് തെരഞ്ഞെടുപ്പിലെ 270 എന്ന മാജിക് നമ്പർ
text_fieldsവാഷിങ്ടൺ: ലോകം മുഴുവൻ ഉറ്റുനോക്കുന്ന യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അന്തിമമായി വിജയം നിർണയിക്കുന്നത് ഇലക്ടറൽ കോളജ് വോട്ടുകളാണ്. മൊത്തം 538 ഇലക്ടറൽ വോട്ടുകളാണുള്ളത്. അതിനാൽ, 270 ഇലക്ടറൽ വോട്ടുകിട്ടുന്നവർ അധികാരത്തിലെത്തും. വോട്ടർമാർ പ്രസിഡൻറിനെയും വൈസ് പ്രസിഡൻറിനെയും തെരഞ്ഞെടുക്കാനാണ് വോട്ടുരേഖപ്പെടുത്തുന്നതെങ്കിലും, സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രതിനിധികളെയാണ് തെരഞ്ഞെടുക്കുന്നത് എന്നു പറയാം. അവരാണ് പിന്നീട് പ്രസിഡൻറിനെ നിർണയിക്കുന്നത്.
അതുകൊണ്ട് ദേശീയതലത്തിൽ അംഗീകാരം നേടിയാലും ഇലക്ടറൽ കോളജിൽ പരാജയപ്പെടാം. ഇതാണ് 2016ൽ ഹിലരി ക്ലിൻറന് സംഭവിച്ചത്. മൊത്തം 50 സംസ്ഥാനങ്ങളുള്ളതിൽ, ഓരോന്നിനും ജനപ്രതിനിധികളുടെ അടിസ്ഥാനത്തിലാണ് ഇലക്ടറൽ വോട്ടുള്ളത്. കാലിഫോർണിയയിൽ ആണ് ഏറ്റവുമധികം വോട്ടുള്ളത്-55.
വോട്ടുകൾ എണ്ണിത്തീരാൻ ദിവസങ്ങളെടുക്കുമെങ്കിലും പോളിങ് പൂർത്തിയാകുന്നതോടെ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് റിപ്പോർട്ട്. പക്ഷേ, ഇത്തവണ പോസ്റ്റൽ വോട്ടിൽ വലിയ വർധനയുണ്ടായത് ഔദ്യോഗിക ഫലപ്രഖ്യാപനം നീളാൻ ഇടയാക്കിയേക്കും. പുതിയ പ്രസിഡൻറ് ജനുവരി 20ന് വാഷിങ്ടൺ ഡി.സിയിലെ കാപിറ്റോൾ ബിൽഡിങ് പടവുകളിൽ നടക്കുന്ന ചടങ്ങിലാണ് സ്ഥാനമേൽക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.