സോവിയറ്റ് പതനത്തിന്‍റെ കാർമികൻ
text_fieldsമോസ്കോ: കമ്യൂണിസം വാണ സോവിയറ്റ് റഷ്യയുടെ പതനത്തിന് നേതൃത്വം വഹിച്ച് ചരിത്രത്തിലേക്കു നടന്നുകയറിയ അവസാന പ്രസിഡന്‍റാണ് ഗോർബച്ചേവ്. 1980കളിൽ ലോകചരിത്രം തിരുത്തി ആയുധ നിയന്ത്രണവും ജനാധിപത്യ പരിഷ്കാരങ്ങളും നടപ്പാക്കുകയും ശീത യുദ്ധത്തിന് അറുതിവരുത്തുന്നതിൽ മുന്നിൽനിൽക്കുകയും ചെയ്ത ഗോർബച്ചേവ് ഭരണാധികാരിയായിരിക്കെയാണ് 1991ൽ സോവ്യറ്റ് റഷ്യ പല സ്വതന്ത്ര രാജ്യങ്ങളായി ശിഥിലമാകുന്നത്. അേദ്ദഹം നടപ്പാക്കിയ ഗ്ലാസ്നോസ്ത്, പെരിസ്ട്രോയ്ക എന്നീ പരിഷ്കാരങ്ങൾ കമ്യൂണിസം വാണ റഷ്യയെ ലിബറലിസത്തിലേക്കും ഇരുമ്പുമറ നീക്കി അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കും നയിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.
1971ലാണ് സോവ്യറ്റ് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര സമിതിയിൽ ആദ്യമായി അദ്ദേഹം അംഗമാകുന്നത്. 1979ൽ പോളിറ്റ് ബ്യൂറോയിലുമെത്തി. മിഖായേൽ സുസ്ലോവ്, യൂറി ആന്ദ്രോപോവ് എന്നിവർക്കു കീഴിൽ അതിവേഗം അധികാരത്തിന്‍റെ പടവുകൾ കയറിയ ഗോർബച്ചേവ് 1985ൽ രാജ്യത്തെ പാർട്ടിയുടെയും രാജ്യത്തിന്‍റെയും പരമാധികാരിയുമായി.
1985ൽ അധികാരമേറി തുടർന്നുള്ള ആറു വർഷത്തിനിടെ റഷ്യ സാക്ഷ്യം വഹിച്ചതത്രയും ചരിത്രം. രാഷ്ട്രീയ സംവിധാനത്തിന്‍റെ പൊളിച്ചെഴുത്തും സമ്പദ്വ്യവസ്ഥയുടെ വിേകന്ദ്രീകരണവും നടപ്പാക്കി ഭരണത്തിന് പുതിയ മുഖം പകർന്ന ഗോർബച്ചേവ് അവസാനം സോവ്യറ്റ് കമ്യൂണിസ്റ്റ് റഷ്യ തന്നെ ഇല്ലാതാക്കിയാണ് പിൻമടങ്ങിയതെന്ന് വിമർശകർ പറയുന്നു. കിഴക്കൻ യൂറോപിൽ സോവ്യറ്റ് റഷ്യയുടെ സർവാധിപത്യം അവസാനിപ്പിച്ചതിനും സമാനമായ മറ്റു നീക്കങ്ങൾക്കും 1990ൽ നൊബേൽ സമ്മാനവും ലഭിച്ചു.
1991 ഡിസംബർ 25ന് സോവിയറ്റ് യൂനിയൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ചുകൊണ്ടും സൈന്യത്തിന്റെ പരമാധികാരം യെൽസിന് കൈമാറുന്നതുമായ ഉടമ്പടിയിൽ ഗേർബച്ചേവ് ഒപ്പുവച്ചു. അതിന് ശേഷം, സോവിയറ്റ് സാമ്രാജ്യം പിരിച്ചുവിട്ടുകൊണ്ടുള്ള രണ്ടാമത്തെ ഉടമ്പടിയിൽ
ഒപ്പുവെച്ചു. തുർന്നു നടന്ന പ്രസംഗത്തിൽ യൂണിയന്റെ എല്ലാ അധികാരങ്ങളിൽ നിന്നും താൻ 'രാജിവെക്കുന്നു' എന്നതിനുപകരം 'പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നു' എന്നു പറഞുകൊണ്ട് ഗോർബച്ചേവ് ചരിത്രപരമായ പ്രസംഗം അവസാനിച്ചു. സെനറ്റ് കെട്ടിടത്തിന്റെ ഗോപുര മുകളിൽ സഥാപിച്ചിരുന്ന ആറുമീറ്റർ നീളവും മൂന്നുമീറ്റർ വീതിയുമുള്ള സോവിയറ്റ് യൂനിയന്റെ രക്തപതാക
അഴിച്ചിറക്കി. പകരം റഷ്യൻ പതാക പാറി. അങ്ങനെഏഴ് പതിറ്റാണ്ടുകളായി ലോകചരിത്രത്തിന്റെ നെറുകയിൽ ഉയർന്ന്നിന്ന സോവിയറ്റ് യൂണിയൻ എന്ന സോഷിലിസ്റ്റ് സാമ്രാജ്യം ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് മറയപ്പെട്ടു. ആ പതനത്തിന്‍റെ കാർമികനെന്ന ദുഷ്പേര് മിഖായേൽ ഗോർബച്ചേവിന് ചാർത്തിനൽകി.
1996ല്‍ റഷ്യൻ പ്രസിഡന്‍റ് സ്ഥാനത്തേക് മത്സരിച്ചെങ്കിലും ഗോർബച്ചേവ് ഒരു ശതമാനം വോട്ടു പോലും നേടാനാകാതെ പരാജയപ്പെട്ടു. എന്നിരുന്നാലും, പൊതുജീവിതത്തില്‍ അദ്ദേഹം ഏറെ കാലം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.